കൊച്ചി: നടി ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ പ്രമുഖ യുവ നിര്‍മാതാവാണ് വരന്. ഭാവനതന്നെയാണു വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു സ്വകാര്യമലയാളം ചാനലിനോടാണ് നടി തന്റെ മനസ് തുറന്നത്. എന്നാല്‍ വരനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഭാവന തയാറായില്ല.
യുവ നിര്‍മാതാവുമായി പ്രണയത്തിലായിരുന്നെന്നും ഈ വര്‍ഷം തന്നെ വിവാഹമുണ്ടായിരിക്കുമെന്നും ഭാവന പറഞ്ഞു. 2014ല്‍ വിവാഹം കഴിക്കാനിരുന്നതാണെങ്കിലും തിരക്ക് കാരണം നീണ്ടു പോകുകയായിരുന്നെന്നും ഭാവന വ്യക്തമാക്കി.