തൃശൂര്‍: നടുവൊടിയാതെ ശക്തന്‍സ്റ്റാന്‍ഡ് കടക്കണേയെന്ന പ്രാര്‍ഥനയിലാണ് ബസ് യാത്രക്കാരും ജീവനക്കാരും. ശക്തന്സ്റ്റാന്ഡി ലെ കുന്നംകുളം, പാലക്കാട്, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലവും പുറത്തേക്ക് കടന്നു പോകുന്ന വഴിയും തകര്‍ന്ന് തരിപ്പണമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
ശക്തന്സ്റ്റാന്ഡിന്റെ ഒരു ഭാഗം കോണ്‍ക്രീറ്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഈ ഭാഗത്ത് ഒന്നും ചെയ്തിട്ടില്ല. കോര്പറേഷന് മുന്‍ ഭരണസമിതിയുടെ കാലത്ത് മേയറായിരുന്ന രാജന് പല്ലന്റെ നേതൃത്വത്തിലാണ് ശക്തന്‍സ്റ്റാന്‍ഡ് കോണ്‍ക്രീറ്റിംഗ് നടത്താന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ഒരു ഭാഗം കോണ്‍ക്രീറ്റിംഗ് നടത്തിയെങ്കിലും അടുത്ത ഭാഗം ചെയ്യുന്നതിനുമുമ്പ് ഭരണസമിതിയുടെ കാലാവധി അവസാനിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിന് ഭരണം പോകുകയും ചെയ്തു. ഇതോടെ പാതിവഴിയില്‍ നിന്ന ശക്തന്‍സ്റ്റാന്‍ഡ് വികസനം തുടരുമെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞെങ്കിലും പണികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ പലതും ഇത്തരത്തില്‍ പാതി വഴിയില്‍ തന്നെയാണ്. എല്ലാം ഉടന്‍ ശരിയാകുമെന്ന് ഡെപ്യൂട്ടി മേയര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. ജംഗ്ഷന് വികസനത്തിനായി കരാറിലൂടെ ഏറ്റെടുത്ത സ്ഥലത്തിന് പണം കൊടുക്കാത്തതിനാല്‍ സ്വകാര്യ വ്യക്തികള്‍ സ്ഥലം വളച്ചുകെട്ടിയിരിക്കയാണ്. പട്ടാളം റോഡ് വികസനം ഉടന്‍ പൂര്‍ത്തിയാകുമെന്നും പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടികളിലേക്ക കടന്നിട്ടില്ല.
ആയിരക്കണക്കിനാളുകള്‍ ദിനംപ്രതിയെത്തുന്ന ശക്തന് സ്റ്റാന്‍ഡിലെ കോണ്‍ക്രീറ്റിംഗ് നടത്താത്തതാണ് ഏറെ ദുഷ്കരമായിരിക്കുന്നത്. യാത്രക്കാര്‍ക്ക് ബസുകളിലിരുന്ന് സ്റ്റാന്‍ഡ് കടക്കുന്നതുവരെയും ശരിക്ക് ഇരിക്കാന്‍ സാധിക്കില്ല. സീറ്റില്‍ ഉറച്ചിരുന്നാല്‍ വന്‍ കുഴികളിലും കല്ലുകളിലും കയറി നടുവൊടിയുന്ന അവസ്ഥയാണ്. സ്റ്റാന്‍ഡില്‍ നിന്ന് ടിബി റോഡിലേക്ക് കടക്കുന്ന ഭാഗമാണ് വന്‍ കുഴികളായി ബസിന് കടക്കാന്‍ പോലും പറ്റാതായിരിക്കുന്നത്.
ഇവിടെ തകര്‍ന്നു കിടക്കുന്നതിനാല്‍ ഒട്ടുമിക്ക ബസുകളും സ്റ്റാന്‍ഡിലേക്ക് വരുന്ന വഴിയിലൂടെ പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നതും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും സ്റ്റാന്‍ഡിലേക്ക് കടക്കുന്ന ബസുകള്‍ക്കൊപ്പം പുറത്തേക്കും ബസുകള്‍ പോകാന്‍ ശ്രമിക്കുന്നത് ഗതാഗതകുരുക്കും അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. ശക്തന്‍സ്റ്റാന്‍ഡ് മുഴുവനായി കോണ്‍ക്രീറ്റിംഗ് നടത്തുന്നതിനാണ് കഴിഞ്ഞ കോര്പറേഷന് ഭരണ സമിതി നടപടിയെടുത്തത്. ഒരു ഭാഗം പൂര്‍ത്തിയാക്കിയെങ്കിലും മറ്റു ഭാഗം പൂര്‍ത്തിയാക്കാനുള്ള തീരുമാനവും ഉണ്ടായിരുന്നു. എന്നാല്‍ മാറി വന്ന ഭരണ സമിതി ഇതേറ്റെടുത്ത് നടത്താന്‍ വിമുഖത കാണിച്ചതാണ് ശക്തന്‍സ്റ്റാന്‍ഡ് വികസനം കുഴികളില്‍ നിന്ന് കയറാത്തതിന്റെ കാരണമെന്ന് പറയുന്നു.