തൃശൂര്‍: അസഹ്യമായ നടുവേദനമൂലം ജോലി ചെയ്യാനാകാതെ കിടപ്പിലായയാള്‍ക്കു നട്ടെല്ലിലെ ട്യൂമര്‍ നീക്കം ചെയ്യാന്‍ താക്കോല്‍ദ്വാര ശസ്ത്ര്കിയ വിജയകരമായി നടത്തി. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അപൂര്‍വമായ ഈ ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ ശസ്ത്രക്രിയക്കു വിധേയനായ പുലാപെറ്റ മൂച്ചിത്തറക്കല്‍ വീട്ടില്‍ ഗണേശന് ഇനി ജോലിക്കു പോയി കുടുംബം പുലര്‍ത്താം.
നടുവേദനയ്ക്കു കാരണം നട്ടെല്ലിലെ ട്യൂമറാണെന്നു മനസ്സിലാക്കിയ ന്യൂറോളജിസ്റ്റ് ഡോ. പ്രശാന്ത് വര്‍ഗീസ് ശസ്ത്രക്രിയ വേണമെന്ന് നിര്‍േദശിച്ചു. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗമായ അദ്ദേഹത്തിന് കൂടുതല്‍ നാള്‍ ആശുപത്രിയില്‍ കിടക്കുക എന്നത് ബുദ്ധിമുട്ടാകുമായിരുന്നു. ന്യൂറോസര്‍ജന്മാരായ ഡോ. എസ്. രമേഷ്, ഡോ. നന്നുകുമാര്‍, അനസ്‌തെറ്റിസ്റ്റ് ഡോ. സെബാസ്റ്റ്യന്‍ വലിയവീടന്‍ എന്നിവരടങ്ങിയ മെഡിക്കല്‍ ടീം താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തു.
അപൂര്‍വമായി നടത്തുന്ന മിനിമല്‍ ഇന്‍വേസീവ് അപ്പ്‌റോച്ച് ഉപയോഗിച്ചാണ് ഈ ശസ്ത്രിയ നടത്തിയതെന്ന് ഡോ. രമേഷ് അറിയിച്ചു. നട്ടെല്ല് ഉറപ്പിക്കല്‍ ശസ്ത്രക്രിയ ഈ രീതിയില്‍ ചെയ്യുെങ്കിലും, നിലവില്‍ ഇതുപോലുള്ള ട്യൂമര്‍ ശസ്ത്രക്രിയ കേരളത്തില്‍ അപൂര്‍വമാണ്. അപകട സാദ്ധ്യത കുറവായ ഈ രീതിയില്‍ ശസ്ത്രക്രിയവഴി ഗണേശനു മൂന്നു ദിവസത്തിനകം ആശുപത്രി വിടാന്‍ സാധിച്ചു. ഒരാഴ്ച്ചത്തെ വിശ്രമത്തിനു ശേഷം ഗണേശന്‍ ജോലിക്ക് പോയിത്തുടങ്ങി.