നനയാതെ മഴയെ’വ്യത്യസ്തമായ പ്രണയകഥ

nanayathaതമിഴ്‌നാട്ടിലെ വലിയൊരു സാമൂഹ്യ പ്രശ്‌നമാണ്, തുടര്‍ പരമ്പരയായി അരങ്ങേറുന്ന നവദമ്പതികളുടെ ആത്മഹത്യ.  രാഷ്ട്രീയപ്രമുഖര്‍ പോലും ഇടപെട്ടിട്ടും ശമനം കാണാത്ത ഈ വിപത്തിനെതിരേ വിരല്‍ ചൂണ്ടുകയാണ് ‘നനയാതെ മഴയെ’ എന്ന സിനിമ.  കോയമ്പത്തൂര്‍ സ്വദേശിയായ മഹേന്ദ്രഗണപതി, കഥ, തിരക്കഥ, സംഭാഷണം , സംവിധാനം  നിര്‍വഹിക്കുന്ന ഈ സിനിമ ഷിമോഗ സിനിമ ഏപ്രില്‍ മാസം തിയറ്ററിലെത്തിക്കും.  മലയാളികളായ, അരുണ്‍ പത്മനാഭന്‍, വൈദേഹി എന്നിവരാണ് നായികാനായകന്മാരായി വേഷമിടുന്നത്.

ഗാനബാല ഈ സിനിമയിലും പുതുമയുള്ളൊരു ഗാനം പാടി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.ഷിമോഗ ക്രിയേഷന്‍ അവതരിപ്പിക്കുന്ന ‘നനയതെ മഴയെ’.  മഹേന്ദ്രഗണപതി രചന, സംവിധാനം, നിര്‍മാണം നിര്‍വ്വഹിക്കുന്നു.  കാമറ – കിച്ചാസ്, സംഗീതം – സൗന്ദര്യന്‍, പി. ആര്‍. ഒ. – അയ്മനം സാജന്‍, വിതരണം – ഷിമോഗ റിലീസ്.അരുണ്‍ പത്മനാഭന്‍, വൈദേഹി, അനു മോഹന്‍, ശങ്കര്‍, ഗാനബാല എന്നിവര്‍ അഭിനയിക്കുന്നു. -അയ്മനം സാജന്‍

Related posts