മദ്യപിക്കാൻ ആഗ്രഹമുള്ളവരെ തടഞ്ഞാൽ വിഷമദ്യമൊഴുകും; പാതയോര മദ്യശാലകൾ പൂട്ടണമെന്ന കോടതിവിധി തിരുത്തണമെന്ന് മന്ത്രി ജി. സുധാകരൻ

g-sudhakaran-lതിരുവനന്തപുരം: പാതയോര മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധിക്കെതിരേ മന്ത്രി ജി. സുധാകരൻ. മദ്യപിക്കാൻ ആഗ്രഹമുള്ളവരെ തടഞ്ഞാൽ വിഷമദ്യമൊഴുകും. സുപ്രീം കോടതി വിധി തിരുത്തുകയാണ് വേണ്ടത്. ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ചേർത്തല കുറ്റിപ്പുറം പാതകൾ ദേശീയ പാതകളല്ലെന്ന വാദം തെറ്റാണ്. ദേശീയ പാതയല്ലെങ്കിൽ പിന്നെ എന്തിനാണ് വീതി കൂട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.

Related posts