നമിത സ്‌പോര്‍ട്‌സ് പരിശീലകയാകുന്നു

Namithaടോളിവുഡില്‍ നിന്ന് മല യാളത്തിലേക്ക് തിരിച്ചെത്തുന്ന നമിത, റാഫിയുടെ റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലാ ണ് ഇനി അഭിനയിക്കാന്‍ പോവു ന്നത്. ചിത്രത്തില്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ട്രെയിനറായാണ് താരം അഭിനയിക്കുന്നത്. ഷൂട്ടിംഗിനായി ചില പരിശീലനങ്ങളും നമിത നടത്തുമെന്ന് സംവിധായകന്‍ പറയുന്നു. ഗോവയിലെ ട്രെയിന റായി പ്രവര്‍ത്തിക്കുന്ന മലയാ ളിയും മോഡേണുമായ പെണ്‍ കുട്ടിയാണ് ചിത്രത്തില്‍ നമിത. ഫഹദ് ഫാസില്‍ നായകനാവുന്ന സിനിമയുടെ ഷൂട്ടിങ്ങ് ഈ മാസം17ന് ആരംഭിക്കും.

അഭിനയിച്ചു കൊണ്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ കൂടി പൂര്‍ത്തീകരിക്കാനുണ്ടെന്നും എന്നാല്‍ ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ റോള്‍ മോഡല്‍സിന്റെ ചിത്രീ കരണത്തിനായി നാട്ടില്‍ തന്നെ ഉണ്ടാവുമെന്നും നമിത പറഞ്ഞു. ചിത്രത്തിന്റെ കഥയുടെ ആഖ്യാനം കുറെ യൊക്കെ തന്റെ കഥാ പാത്ര ത്തി ലൂടെ യാണ്. നായകനും നായികയ്ക്കും തുല്യ പ്രാധാ ന്യമുള്ള ചിത്ര ത്തില്‍ നിരവധി യുവതാരങ്ങള്‍ അഭിന യിക്കു ന്നുണ്ടെന്നും നമിത പറയു ന്നു. ഗോവയാ ണ്     ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കുറച്ചു സീനു കള്‍ ദുബായിലും ചിത്രീകരിക്കും. വിനായകന്‍, വിനയ് ഫോര്‍ട്ട്, മുന്‍കാല നടി രോഹിണി എന്നി വരും ചിത്രത്തില്‍ പ്രധാന കഥാ പാത്രങ്ങളാകുന്നു.

Related posts