നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിഘ്നേഷ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാതുവാക്കൂല ഇരണ്ടു കാതല്‍. വിജയ് സേതുപതിയും നയന്‍താരയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നയന്താരയ്ക്കൊപ്പം മറ്റൊരു നായിക വേഷം ചെയ്യാന്‍ തൃഷയെയും ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ തൃഷ ചിത്രം വേണ്ടന്നു വച്ചു. തന്നേക്കാള്‍ മികച്ച വേഷം നയന്‍താരയ്ക്ക് നല്കിയതുകൊണ്ടും കൂടാതെ പ്രതിഫലം കുറഞ്ഞതുമാണ് ചിത്രത്തില്‍ നിന്ന് തൃഷ പിന്മാറാന് കാരണമെന്നായിരുന്നു പിന്നീട് അറിഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ തൃഷ ചിത്രത്തില്‍ അഭിനയിക്കുമെന്ന് വീണ്ടും കേള്‍ക്കുന്നു. നായികമാര്‍ക്ക് തുല്യ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ നയന്‍താരയ്ക്കും തൃഷയ്ക്കും. തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന നയന്‍താരയും തൃഷയും ഒരേ സമയത്ത് സിനിമയിലെത്തിയവരാണ്. ഇരുവരും നല്ല സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ ഇടക്കാലംകൊണ്ട് ഇവര്‍ക്കിടയില്‍ ചെറിയ ഈഗോ പ്രശ്നങ്ങള്‍ വന്നതോടുകൂടി രണ്ടു പേരും തെറ്റിപ്പിരിയുകയായിരുന്നു. ഇപ്പോള്‍ പ്രശ്നങ്ങളെല്ലാം തീര്‍ത്ത് വീണ്ടും സുഹൃത്തുക്കളായിട്ടുണ്ട്. ശ്രീ സായ് റാം ക്രിയേഷന്‍സിന്റെ ബാനറിലാണ് വിഘ്നേഷ് ശിവയുടെ കാതുവാക്കൂല ഇരണ്ടു കാതല്‍ നിര്‍മിക്കുന്നത്. പോടാ പോടു എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവന് സംവിധാനരംഗത്ത് എത്തുന്നത്.