നയന്‍സിന്റെ ലിപ്‌ലോക്ക് വീണ്ടും വിവാദത്തില്‍

Nayanലിപ് ലോക്ക് എന്ന് കേട്ടാലേ ആളുകള്‍ക്ക് ഒരു ഞെട്ടലാണ്. അതില്‍ നയന്‍താരയുടെ പേരുണ്ടെങ്കില്‍ പറയുകയും വേണ്ട. ഇപ്പോഴിതാ നയന്‍താരയുടെ മറ്റൊരു ലിപ് ലോക്ക് രംഗം വിവാദമാകുന്നു. കേട്ടാല്‍ ഞെട്ടാന്‍ അതില്‍ മറ്റൊരു കാര്യം കൂടെയുണ്ട്. പനയന്‍താരയുടെ ലിപ് ലോക്ക് രംഗം നായകനൊപ്പമല്ല, ഒരു സ്കൂള്‍ കുട്ടിക്കൊപ്പമാണ്.

ചിത്രത്തില്‍ നയന്‍താര ഒരു സ്കൂള്‍ അധ്യാപികയായിട്ടാണ് എത്തുന്നത്. കുട്ടിയോട് കവിളില്‍ മുത്തം തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടി നയന്‍താരയുടെ ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. തന്റെ മകന്‍ നയന്‍താരയെ ചുംബിച്ച ഫോട്ടോ ആ കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ ഇട്ടു. തിരുനാളിലെ ലിപ്‌ലോക്ക് രംഗത്തില്‍ തന്റെ മകന്‍ നയന്‍താരയ്‌ക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ആ അമ്മ ഫോട്ടോ ഫേസ്ബുക്കിലിട്ടത്. ചിത്രം വിവാദമായതോടെ അവര്‍ ആ ചിത്രം നീക്കം ചെയ്തു. രാംനാഥ് സംവിധാനം ചെയ്ത ചിത്രമാണ് തിരുനാള്‍. ജീവയും നയന്‍താരയുമാ ണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്ര ങ്ങളായി എത്തു ന്നത്.

Related posts