നയന്‍സ് കല്യാണം മുടക്കിയോ…

Nayan040616നയന്‍താര കല്യാണം മുടക്കിയോ… ഈ ചോദ്യം ഇപ്പോള്‍ സംശയത്തിന്റെ രൂപത്തില്‍ നയന്‍സിനെ തുറിച്ചുനോക്കുന്നുണ്ട്. ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയാണ് നയന്‍സിനെ വിവാദക്കുരുക്കില്‍ നിര്‍ത്തുന്നത്. നടന്‍ ചിമ്പുവും നടി ഹന്‍സികയുമായുള്ള കല്യാണം മുടക്കിയത് നയന്‍താരയാണെന്നാണ് ആരോപണം. ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് മറ്റാരുമല്ല സാക്ഷാല്‍ ചിമ്പു തന്നെയെന്നാണ് തമിഴ് മാധ്യങ്ങള്‍ പറയുന്നത്. തന്റെ ജീവിതം നയന്‍സ് തുലച്ചുവെന്ന രീതിയില്‍ വികാരപരമായ പരാമര്‍ശങ്ങളാണ് നയന്‍സിനെതിരേ ചിമ്പു ഉന്നയിച്ചിരിക്കുന്നതെന്നാണ് പറയുന്നത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താരയും ചിമ്പുവും ഒന്നിച്ച ഇത് നമ്മ ആള് എന്ന ചിത്രം തിയറ്റിലെത്തിയ ശേഷം നയന്‍സിനെ പുകഴ്ത്തി ചിമ്പു രംഗത്തു വന്നിരുന്നു. നല്ല കഥ വന്നാല്‍ ഇനിയും താനും നയന്‍സും ഒന്നിക്കുമെന്നും ചിമ്പു പറഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി വീണ്ടും ചിമ്പു രംഗത്തു വന്നിരിക്കുന്നത്.

തന്റെ ജീവിതം തുലയ്ക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് നയന്‍താര. ഇല്ലാത്ത പ്രണയത്തിന്റെ പേരില്‍ നയന്‍സ് തന്നോട് പക വീട്ടുകയാണെന്നും ചിമ്പു പറഞ്ഞു. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എനിക്കറിയില്ല. എന്റെ ജീവിത സഖിയാക്കാം എന്ന് ഒരിക്കലും താന്‍ നയന്‍താരയ്ക്ക് വാക്ക് കൊടുത്തിട്ടില്ലെന്നും തന്റെ വ്യക്തി ജീവിതം നശിപ്പിക്കുന്ന നയന്‍സിന്റെ ഇത്തരം നടപടികള്‍ നിര്‍ത്തണമെന്നും ചിമ്പു പറയുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്കെതിരേ നയന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ഇത് ചൂടുള്ള ചര്‍ച്ചയാകുമെന്നതിനാല്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ നയന്‍സ് ഉടന്‍ രംഗത്ത് എത്തുമെന്ന് പ്രതീക്ഷിക്കാം.

Related posts