കൊല്ലം :ജില്ലയില്‍ നഴ്സസ് വാരം ആറു മുതല്‍ 12 വരെ ആഘോഷിക്കും. ആറിന് രാവിലെ 9.30ന് ആശ്രാമം ഗവണ്മെന്റ് സ്കൂള്‍ ഓഫ് നഴ്സിംഗില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി .വി ഷേര്‍ളി വാരാഘോഷം ഉദ്ഘാടനം ചെയ്യും. ആര് സി എച്ച് ഓഫീസര്‍ ഡോ എ എല്‍ ഷീജ അധ്യക്ഷത വഹിക്കും. നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഉഷാകുമാരി നഴ്സസ്ദിന സന്ദേശം നല്‍കും.
വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ സബീന സുന്ദരേശന്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ പി എന്‍ പത്മകുമാരി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍, എം സിഎച്ച് ഓഫീസര്‍ വസന്തകുമാരി, എന്‍ എസ് എം നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ലതാ ദാമോദരന്‍, ഹോളി ക്രോസ് നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഡോറീസ് മുക്കാനംപറമ്പില്, വിക്ടോറിയ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് പി വി സുവര്‍ണകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.
ബീനാറാണി സ്വാഗതവും ബിനോവി ജോസഫ് നന്ദിയും പറയും. 12ന് രാവിലെ 8.30ന് ആനന്ദവല്ലീശ്വരത്ത് നിന്നും നഴ്സസ് റാലി ആരംഭിക്കും. തുടര്‍ന്ന് ടി.എം വര്‍ഗീസ് മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സൈജു ഹമീദ് ഉദ്ഘാടനം ചെയ്യും.