മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്. ടിപ്പര്‍ ഡ്രൈവര്‍ മണ്ണാര്‍ക്കാട് കോടതിപ്പടി സ്വദേശി അബ്ബാസ് (45), പയ്യനടം സ്വദേശി ഷൗക്കത്ത്(35), അരിപ്ര ഹംസ (38), സന്തോഷ് പന്തല്ലൂര്‍(39), മണികണ്ഠന്‍(34), കരിമ്പ സ്വദേശി ആനന്ദ്(38), തമിഴ്‌നാട് സ്വദേശി കാര്‍ത്തികേയന്‍ (24), തൃശ്ശൂര്‍ സ്വദേശി വേണുഗോപാല്‍ എന്നിവരെ പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മറ്റുചിലരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. മണ്ണാര്‍ക്കാട് – പെരിന്തല്‍മണ്ണ റോഡില്‍ നാട്ടുകല്‍ കൊടക്കാടിന് സമീപം ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര യോടെയാണ് അപകടം. പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും എതിരെ വന്ന ടിപ്പറുമാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ വലതുവശത്തിന്റെ മധ്യഭാഗം വരെ തകര്‍ന്നിട്ടുണ്ട്. ടിപ്പര്‍ ലോറിയുടെ മുന്‍വശവും തകര്‍ന്നു. ഉച്ചസമയമായതിനാല്‍ ബസില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വട്ടമ്പലത്ത് നിന്നും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.