നാട്ടുകല്‍- മാട്ടുമന്ത റോഡില്‍ ചാക്കില്‍കെട്ടി മാംസാവശിഷ്ടം നിക്ഷേപിക്കുന്നെന്ന് പരാതി

PKD-WASTEചിറ്റൂര്‍: നാട്ടുകല്‍-മാട്ടുമന്ത റോഡില്‍ ചാക്കില്‍കെട്ടി മാംസാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കി. ദൂരെസ്ഥലങ്ങളില്‍നിന്നും രാത്രികാലത്ത് മാംസാവശിഷ്ടങ്ങള്‍ വാഹനങ്ങളിലെത്തിച്ചാണ് റോഡുവക്കില്‍ നിക്ഷേപിക്കുന്നത്.മാലിന്യം തിന്നാനെത്തുന്ന തെരുവുനായ്ക്കള്‍ ചാക്കുകള്‍ കടിച്ചുകീറി മാലിന്യം റോഡിലേക്കു വലിച്ചിടുന്നതും പതിവാണ്. ഇതുമൂലം അഹസ്യമായ ദുര്‍ഗന്ധംമൂലം വാഹനയാത്രപോലും ദുഷ്കരമാണ്.

മാംസ മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കള്‍ റോഡില്‍ പരക്കംപാഞ്ഞ് വഴക്കിടുന്നതുമൂലം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ അപകടത്തില്‍പെടുന്നും പതിവാണ്. ഇതിനു പുറമേ പ്രദേശത്ത് ഇഴജന്തുക്കളുടെ സാമീപ്യവും ശക്തമാണ്. രാത്രികാലത്ത് വാഹനം കയറി ചത്ത ഇഴജന്തുക്കളെ റോഡില്‍ കാണുന്നതു പതിവു കാഴ്ചയാണ്. എത്രയുംവേഗം മാലിന്യം നിക്ഷേപിക്കാനെത്തുന്നവരെ പിടികൂടുന്നതിന് പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

Related posts