ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പോലീസിന് മാറ്റമൊന്നുമില്ല; റോഡ് വക്കില്‍ നിന്ന അധ്യാപകനെ ലാത്തിക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവം: കിളിമാനൂര്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തി​രു​വ​ന്ത​പു​രം: റി​ട്ട​യേ​ർ​ഡ് ഹെ​ഡ്മാ​സ്റ്റ​റെ ന​ടു​റോ​ഡി​ൽ ലാ​ത്തി​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കി​ളി​മാ​നൂ​ർ എ​സ്ഐ ബി.​കെ. അ​രു​ണി​ന് സ​സ്പെ​ൻ​ഷ​ൻ. എസ്ഐ അ​കാ​ര​ണ​മാ​യി അ​ധ്യാ​പ​ക​നാ​യ വി​ജ​യ​കു​മാ​റി​നെ മ​ർ​ദി​ച്ചെ​ന്ന ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റൂ​റ​ൽ എ​സ്പി പി.​കെ. മ​ധു​വാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​മാ​സം 28ന് ​രാ​ത്രി ഒ​ന്‍​പ​തു​മ​ണി​യോ​ടെ​യാ​ണു മ​ര്‍​ദ​നം ന​ട​ന്ന​ത്. കി​ളി​മാ​നൂ​ർ ചൂ​ട്ട​യി​ൽ വ​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ വി​ജ​യ​കു​മാ​ർ ഓ​ട്ടോ കാ​ത്ത് നി​ന്ന​പ്പോ​ള്‍ ജീ​പ്പി​ലെ​ത്തി​യ എ​സ്ഐ അ​രു​ണ്‍ ലാ​ത്തി​വീ​ശി അ​ടി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. ലാ​ത്തി​യ​ടി​യി​ല്‍ വി​ജ​യ​കു​മാ​റി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

Related posts