തുറവൂര്‍: തുറവൂര്‍ സിവില്‍ സപ്ലൈസിന്റെ ഓണച്ചന്തയില്‍ പച്ചക്കറി നല്കാതെ ജനങ്ങളെ കബളിപ്പിച്ചതായി പരാതി. മുന്‍വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണച്ചന്തയില്‍ പല വ്യഞ്ജന സാധനങ്ങളോടൊപ്പം വില കുറച്ച് പച്ചക്കറികളും നല്‍കിയിരുന്നു. മുന്‍വര്‍ഷങ്ങ ളിലെപ്പോ ലെ ഇത്തവണയും ഓണച്ചന്തക്കായി മാവേലി സ്‌റ്റോറിന് മുന്‍വശത്തായി പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴിന് എംഎല്‍എ ആഘോഷമായി ഓണച്ചന്ത ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
എന്നാല്‍ അന്നു മുതല്‍ ടാര്‍പ്പോളിന്‍ ഉപയോഗിച്ച് ഈ പന്തല്‍ അടച്ചിട്ടിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ വളരെ വില കുറച്ച് ഇവിടത്തെ ഓണച്ചന്തയില്‍ നിന്ന് ജനങ്ങള്‍ക്ക് പച്ചക്കറി ലഭിച്ചിരുന്നു. ഇത് സാധാരണ ക്കാര്‍ക്ക് വളരെ ആശ്വാസമായിരുന്നു. കൂടാതെ പ്രദേശത്തെ പച്ചക്കറിക്കടകളുടെ തീവെട്ടിക്കൊള്ള നിയന്ത്രിക്കുവാനും സാധിച്ചിരുന്നു.
എന്നാല്‍ ഇത്തവണ വന്‍ വില കൊടുത്ത് പച്ചക്കറികള്‍ വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഓണക്കാലത്ത് പച്ചക്കറികള്‍ വിലകുറച്ച് സാധാരണക്കാര്‍ക്ക് എത്തിക്കുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനവും തുറവൂര്‍ നിവാസികളുടെ കാര്യത്തില്‍ പാഴ്‌വാക്കായി മാറി