രാമപുരം: നാട്ടുകാരുടെ ഒത്തൊരുമയില്‍ ഒരു കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് പര്യവസാനം. രാമപുരം പഞ്ചായത്തിലെ അമനകര വാര്‍ഡിലെ വെള്ളാങ്ക ച്ചാലില്‍ രാജുവിനാണ് സ്വന്തമായി ഒരുവീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്. വാര്‍ഡ് മെംബര്‍ അരുണ്‍ ബേബി മേലേടത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചതോടെയാണ് വീടിന്റെ നിര്‍മാണം നടന്നത്.നിര്‍ധനനായ ഇദ്ദേഹത്തിന്റെ ഭാര്യ രോഗിയാണ്. മണ്‍കട്ടകള്‍ കൊണ്ട് നിര്‍മിച്ചിരുന്ന പഴയ വീട് തകര്‍ന്നതോടെ എന്തു ചെയ്യണമെന്ന് അറിയാതെ നിന്ന അവസ്ഥയില്‍ സുമനസുകളായ നിരവധിപേരുടെ സഹകരണത്തോടെ അഞ്ചു മാസം കൊണ്ട് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായ മൂന്നു ലക്ഷം രൂപ പൂര്‍ണമായും പൊതുജനങ്ങളുടെ സംഭാവനയാണ്. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വോളന്റിയര്മാര്കൂടി വീടിന്റെ നിര്‍മാണ പ്രവര്‍ത്തന ങ്ങള്‍ക്ക് സേവനസജ്ജരായതോടെ ഉദ്യമം അതിവേഗ ത്തില്‍ പൂര്‍ത്തിയാവുകയായിരുന്നു. ചാക്കോച്ചന് ജോസ് വാലുമ്മേല്‍ കണ്‍വീനര്‍ ആയ പൗരസമിതി പ്രവര്‍ത്തകരുടെയും അമനകര റസിഡന്റ് അസോസിയേഷന് സെക്രട്ടറി അരുണ്‍ പുനത്തില്‍ ഇല്ലത്തിന്റെയും നേതൃത്വത്തില്‍ എല്ലാവിധ പിന്തുണയും സഹകരണവും നല്കി.
രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രന്‍സിപ്പല്‍ സജി കുര്യാക്കോസ്, ഫാ. ജോമോന് പറമ്പിത്തടം, സിസ്റ്റര്‍ എമില്‍ ജോണ്‍, അധ്യാപകനായ സജോഷ് സെബാസ്റ്റ്യന്‍, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്ററും സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റുമായ സിബി തോമസ് കോയിപ്പി ള്ളില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണം സമാഹരണവും നിര്‍മാണ പ്രവര്‍ത്തനവും നടന്നത്. പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് മെംബര്‍ അനിത രാജുവും അമനകര വാര്‍ഡ് മെംബര്‍ അരുണ്‍ ബേബി വടക്കേടത്തുംകൂടി നിര്‍വഹിച്ചു.