നാദാപുരത്ത് 100 അംഗ കേന്ദ്ര സേനയെത്തി

tvm-pattalamനാദാപുരം: തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രമസമാധാനം ഉറപ്പ് വരുത്താന്‍ നാദാപുരത്ത് കേന്ദ്ര സേന എത്തി. 100 അംഗ കേന്ദ്ര സേനയെയാണ് ഇന്നലെ എത്തിച്ചത്. എസിപി എം.ഡി.സല്‍മാന്‍ ഖാന്റെ നേത്യത്വത്തിലാണ് ഒരു കമ്പനി കേന്ദ്ര സേന നാദാപുരത്തെത്തിയത്. നാദാപുരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് കമ്പനിക്കുളള താമസം.   എസ്‌ഐമാരായ രതന്‍പാല്‍ സിംഗും,സതന്‍ സിംഗുമാണ് കേന്ദ്ര സേനയുടെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.നാദാപുരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എഎസ്പി കറുപ്പസ്വാമി കേന്ദ്ര സേനക്ക് പ്രത്യേക ക്ലാസ് നല്‍കി.നാദാപുരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചായിരുന്നു ക്ലാസ് .

രണ്ടാമത്തെ കമ്പനി കേന്ദ്ര സേന ഉടന്‍ തന്നെ നാദാപുരത്തെത്തും.വളയം ഗവ.ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലാണ് ഇവര്‍ക്കുളള താമസ സൗകര്യമൊരുക്കുന്നത്.നാദാപുരം മേഖലയുടെ ഏത് ഭാഗത്തും പ്രശ്‌നമുണ്ടായാല്‍ കുതിച്ചെത്താന്‍ പാകത്തില്‍ വരും ദിവസം സേനയെ ഒരുക്കി നിര്‍ത്തും. തെരുവന്‍പറമ്പിലെ കിണമ്പ്രക്കുന്നില്‍ സ്റ്റീല്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരണപ്പെട്ടതോടെ ക്രമസമാധാന പാലനത്തിന് കൂടുതല്‍ ജാഗ്രത പാലിക്കാനാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ നല്‍കിയ നിര്‍ദേശം.

ഇതിന്റെ ഭാഗമായി കൂടുതല്‍ സേനയെ വിന്യസിക്കാനാണ് അധിക്യതരുടെ പദ്ധതി,സാധാരണ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് നാദാപുരം മേഖലയില്‍ സംഘര്‍ഷമുണ്ടാകാറെങ്കിലും ഇത്തവണ പ്രചരണത്തിന് മുമ്പേ ആവടിമുക്കിലും കിണമ്പ്രക്കുന്നിലും ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related posts