പുതുക്കാട്: ദേശീയപാത നന്തിക്കരയില്‍ നാലമ്പല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കെഎസ്ആര്‍ടിസി ബസിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസിലെ യാത്രാകാരിക്കും, തീര്‍ഥാടകരുടെ ബസ് ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്നു രാവിലെ ഏഴിനായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നില്‍ വരികയായിരുന്ന തീര്‍ഥാടകരുടെ ബസ് പെട്ടെന്ന് വെട്ടിച്ചെങ്കിലും കെഎസ്ആര്‍ടിസി ബസിലും കാറിലും ഇടിക്കുകയായിരുന്നു. തീര്‍ഥാടകരുടെ ബസ് നാലമ്പല തീര്‍ഥാടനവും, ചോറ്റാനിക്കര ക്ഷേത്ര ദര്‍ശനവും കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലമ്പല തീര്‍ഥാടകരുടെ ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
