കൊച്ചി: ഉടമസ്ഥാൻ കാറിന് പിന്നിൽ കെട്ടിവലിച്ച നായയെ ദയ ഏറ്റെടുത്തു. ആരോഗ്യനില മെച്ചമായ ശേഷം ആരെങ്കിലും ഏറ്റെടുക്കാൻ തയാറായാൽ നായയെ വിട്ടുനൽകുമെന്നാണ് ദയ അറിയിച്ചത്.
നിലവിൽ നായയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർ അറിയിച്ചു.
വെള്ളിയാഴ്ചയാണ് അതിക്രൂരമായ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. സംഭവത്തിൽ കുന്നുകര ചാലയ്ക്ക കൊന്നം വീട്ടിൽ യൂസഫി (62) നെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾക്കെതിരേ മൃഗസംരക്ഷണ നിയമം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ ആളുടെ ടാക്സി കാറിന്റെ പിന്നിൽ കെട്ടിയിട്ടാണ് നായയെ റോഡിലൂടെ കെട്ടിവലിച്ചത്. കാറിന് പിന്നാലെ ബൈക്കിൽ വന്ന അങ്കമാലി കരിമ്പാത്തൂർ അഖിൽ സംഭവം മൊബൈലിൽ പകർത്തി അധികൃതരെ അറിയിച്ചതോടെയാണ് നടപടിയുണ്ടായത്.
മൂന്ന് കിലോമീറ്ററോളം നായയെ റോഡിലൂടെ കെട്ടിവലിച്ചവെന്നാണ് വിവരം.