നിയമം അനുസരിക്കാമോ, പ്ലീസ്…! അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്ത യുവതിയുടെ മുന്നില്‍ സെക്യൂരിറ്റി മുട്ടുകുത്തി..

carവാഹനവുമായി റോഡിലിറങ്ങിയാല്‍ റോഡ് നിയമങ്ങള്‍ പാലിക്കണം. വാഹനവുമായി ഒരു സ്ഥാപനത്തില്‍ ചെന്നാല്‍ അവിടത്തെ പാര്‍ക്കിംഗ് നിയമങ്ങളും പാലിക്കണം. പലപ്പോഴും നിയമങ്ങള്‍ പാലിക്കാതെ പായുന്ന യാത്രക്കാരും നിയമങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുന്ന പോലീസും അപകടങ്ങളിലോ വിവാദങ്ങളിലോ പെടുന്നത് പതിവു കാഴ്ചകളാണ്. കഴിഞ്ഞ ദിവസം ഒരു മുച്ചക്ര കാറില്‍ വന്ന യാത്രക്കാരിയെ നിയമം പാലിപ്പിക്കാനായി ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ ചെയ്തത് വന്‍ വിവാദങ്ങള്‍ക്കാണു വഴിയൊരുക്കിയത്.

ഒരു സ്ഥാപനത്തിനു മുമ്പില്‍ അനധികൃതമായി തന്റെ വാഹനം പാര്‍ക്ക് ചെയ്ത യുവതി ഗതാഗത തടസം സൃഷ്ടിക്കുമെന്നു മനസിലാക്കിയ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വാഹനം മാറ്റി പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് താത്പര്യമില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഇതേത്തുടര്‍ന്ന് സെക്യൂരിറ്റി നിലത്ത് മുട്ടുകുത്തി വാഹനം മാറ്റിയിടാന്‍ അപേക്ഷിച്ചു. സെക്യൂരിറ്റി ജീവനക്കാരന്റെ ഈ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വന്‍ ചര്‍ച്ചയായി.

താന്‍ തന്റെ ജോലിയാണു ചെയ്തത്. സ്ഥാപനം തന്നെ ഏല്‍പ്പിച്ച ജോലി താന്‍ ചെയ്തു എന്നായിരുന്നു സെക്യൂരിറ്റിയുടെ മറുപടി. എന്നാല്‍, മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ആര്‍ക്കും അനുവാദമില്ലെന്നു വാദിച്ച ഒരു കൂട്ടം ആളുകള്‍ സെക്യൂരിറ്റിയെ കുറ്റപ്പെടുത്തുകയാണുണ്ടായത്. അതേസമയം, യുവതി ചെയ്തത് ശരിയല്ലെന്ന് ഒരു കൂട്ടര്‍ അഭിപ്രായപ്പെട്ടു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അത് പാലിക്കുകതന്നെവേണമെന്നുമായിരുന്നു അവരുടെ അഭിപ്രായം.

Related posts