നിയമനം നിരസിച്ച് ഡോക്ടര്‍മാര്‍: കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം വൈകും

KKD-HOSPITALകുറ്റിയാടി: മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിക്കാനുള്ള നീക്കം അനിശ്ചിതത്വത്തില്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിക്കാന്‍ തീരുമാനമായത്. എന്നാല്‍ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും ആശുപത്രി സംവിധാനങ്ങളെയും അഭാവം മൂലം ഈ തീരുമാനം നടപ്പിലായില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാര മേറ്റെടുത്തതിനു ശേഷം ഭരണപക്ഷ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും ശക്തമായ ആവശ്യമായിരുന്നു കാഷ്വാലിറ്റി സംവിധാനം ഏര്‍പ്പെടുത്തുക എന്നത്. എന്നാല്‍ ഗവ. ആശുപത്രിയിലേക്ക് വരാനുള്ള ഡോക്ടര്‍മാരുടെ മടി നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്. പിഎസ്‌സി നിയമനാഗീകാരം കൊടുത്തിട്ടും നാല് ഡോക്ടര്‍മാര്‍ ഇങ്ങോട്ടുള്ള നിയമനം തിരസ്കരിക്കുകയായിരുന്നു. ആശുപത്രിയെ ക്കുറിച്ചും പൊതുജനങ്ങളെ കുറിച്ചുള്ള തെറ്റി ധാരണയാണ് ഡോക്ടര്‍മാര്‍ ഇവിടേക്ക് വരാന്‍ മടിക്കുന്നതെന്നാണറിയുന്നത്.

അത്യാഹിത വിഭാഗം ആരംഭിക്കണമെന്ന ആവശ്യവുമായി ആരോഗ്യവകുപ്പ് മന്ത്രിയെ നേരില്‍കണ്ട് നിവേദനം കൊടുക്കാന്‍ ഡിവൈഎഫ്‌ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. പി.സി. ഷൈജു, എ. റഷീദ്, കെ.വി. സജി, കെ. രജില്‍, വി.പി. പ്രതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts