നിയുക്ത മുഖ്യമന്ത്രി സ്വന്തം നാട്ടിലെ അക്രമം കാണുന്നില്ലേ? പിണറായി വിജയനെതിരേ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍

KUMMANAMകണ്ണൂര്‍: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ജനങ്ങള്‍ക്ക് സമാധാനവും സന്തോഷവും പൗരാവകാശവും ഉറപ്പു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത പിണറായി ആദ്യം സ്വന്തം നാട്ടില്‍ ഇതെല്ലാം ഉറപ്പാക്കട്ടെയെന്ന് കുമ്മനം പറഞ്ഞു. കണ്ണൂരില്‍ ആക്രമണം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയുക്ത മുഖ്യമന്ത്രിയുടെ നാടായ പിണറായി ഉള്‍പ്പടെ കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അക്രമം നടക്കുന്നത് അദ്ദേഹം കാണുന്നില്ലെ. കണ്ണൂരില്‍ അക്രമം നടക്കുന്നത് മറന്നുകൊണ്ടാണ് പിണറായി വിജയന്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നത്. സ്വന്തം നാട്ടുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ കഴിയാത്ത പിണറായി എങ്ങനെയാണ് മുഴുവന്‍ ജനങ്ങളുടെയും സമാധാനം കാത്തുസൂക്ഷിക്കുന്നത്. സിപിഎം ആക്രമണം മറയ്ക്കാന്‍ അദ്ദേഹം ബിജെപിയില്‍ കുറ്റം ആരോപിക്കുകയാണ്. സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

Related posts