നിരവധി കേസിലെ പ്രതി പിടിയില്‍

TVM-ARRESTകഴക്കൂട്ടം: തുമ്പ മേനംകുളം സെന്റ് ആന്‍ഡ്രൂസ് പ്രദേശങ്ങളില്‍  അക്രങ്ങള്‍ നടത്തി ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസം വരുത്തി വന്ന കുപ്രസിദ്ധ കുറ്റവാളിയെ ബോംബുകളോടെ കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്തു.  മേനംകുളം  ആറാട്ടുവഴി  പുതുവല്‍ പുത്തന്‍ വീട്ടില്‍ ഷെബിന്‍ ( 25)ആണ് പിടിയിലായത്. തുമ്പ ആറാട്ടുവഴി പാലത്തിന് സമീപത്ത് നിന്നാണ് രണ്ടു നാടന്‍ ബോംബുകളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടയില്‍ തുമ്പ ആറാട്ടുവഴിക്കടുത്ത് നിന്ന് അറസ്റ്റുചെയ്തത.്

2011ല്‍ നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മേനംകുളം സമാധി കോവിലിനു സമീപം വച്ച്  ഡേവിസ് എന്നയാളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലും  മേനംകുളം മരിയന്‍ എന്‍ജിനീയറിംഗ്  കോളേജിനു സമീപം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈലും പിടിച്ചു പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇത് തടയാന്‍ ശ്രമിച്ച പ്രദീപിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്.

കൂടാതെ നിരവധി പിടിച്ചുപറി, മാലപൊട്ടിക്കല്‍ ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. എ.സി എ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ സി.ഐ അജയകുമാര്‍, എസ്.ഐ ഡിപ്പിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത.്

Related posts