കഴക്കൂട്ടം: കൊലപാതക ശ്രമ കേസിലും നിരവധി പേരേ ആക്രമിച്ച കേസിലും പ്രതിയായ ആള് തുമ്പ പോലീസിന്റെ പിടിയിലായി. കഴക്കൂട്ടത്തിന് സമീപം കുളത്തൂര്‍, ചിത്തിര നഗര്‍, പുതുവള് മണക്കാട്ടില്‍ വീട്ടില്‍ അരുണ്‍ (23) ആണ് പിടിയിലായത്.കഴിഞ്ഞ 13 ന് ബൈക്കില്‍ വന്ന ചിത്തിര നഗര്‍ സ്വദേശിയായ ബിജു സത്യന് (30) നെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും കരിങ്കല്ലു കൊണ്ടു തലക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.ഇത് കൂടാതെ കഴിഞ്ഞമാസം 29 ന് ബൈക്കില്‍ വരുകയായിരുന്ന കുളത്തൂര്‍ ഗുരു നഗര്‍ സ്വദേശിയായ ആദര്‍ശി (20) നെ തടഞ്ഞു നിര്‍ത്തി ഇരുമ്പു പൈപ്പ് കൊണ്ട് അടിച്ചും ഗുരുതര പരിക്കേല്‍പ്പിക്കുകയും കുളത്തൂര്‍ കിഴക്കും വാരത്ത് വീട്ടില്‍ ഷാനെ (20) കോലത്തുകര ക്ഷേത്രത്തിന് സമീപം ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ്
.സംഭവങ്ങള്‍ക്ക് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. കഴക്കൂട്ടം ടെക്നോപാര്‍ക്ക് സൈബര്‍ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ്കുമാര്‍, കഴക്കൂട്ടം സിഐ അജി കുമാര്‍ ,തുമ്പ എസ്ഐ ധര്‍മ പാലന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.