നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ‘തണല്‍” ഒരുക്കി സെന്റ് പീറ്റേഴ്‌സ് അക്കാദമിയിലെ വിദ്യാര്‍ഥികളും അധ്യാപകരും

EKM-THANALകോലഞ്ചേരി: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് “തണല്‍’ ഒരുക്കാനൊരുക്കാനായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് അക്കാദമിയിലെ വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ക്കുന്നു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘തണല്‍’ എന്ന പദ്ധതിയുമായി അക്കാദമി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് വ്യത്യസ്തമായ രീതിയാണ് ഇവര്‍ സ്വീകരിക്കുന്നത്. ആരില്‍ നിന്നും സഭാവന വാങ്ങാതെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് എല്‍ഇഡി ബള്‍ബ് നിര്‍മ്മിച്ച് വില്‍പന നടത്തിയാണ് ഇതിനായി പണം കണ്ടെത്തുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

മുപ്പതോളം വിദ്യാര്‍ഥികളും പത്ത് അധ്യാപകരും ചേര്‍ന്നാണ് ബള്‍ബ് നിര്‍മ്മാണം നടത്തുന്ന്. ഇപ്പോള്‍ അവധി ദിവസങ്ങളിലാണ് ഇവര്‍ നിര്‍മ്മാണം നടത്തുന്നത്. വേനലവധിക്കാലത്ത് എല്ലാ ദിവസവും നിര്‍മ്മാണം നടത്താനാണ് തീരുമാനം. ഒരു ദിവസം 100 ബള്‍ബുകള്‍ ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. 65 രൂപയോളം ഒരു ബള്‍ബിന്റെ നിര്‍മ്മാണത്തിനായി ചെലവ് വരുന്നുണ്ടെന്നും ഉണ്ടാക്കുന്നത്രയും ബള്‍ബുകള്‍ വില്‍പന നടത്തി മുഴുവന്‍ തുകയും പദ്ധതിക്കായി വിനയോഗിക്കുമെന്നും അക്കാദമി പ്രിന്‍സിപ്പല്‍ സൂസമ്മ ജോര്‍ജ് പറഞ്ഞു. എല്ലാ വര്‍ഷവും നടത്താവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

Related posts