നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ട് തയ്യൽക്കാരൻ; ഷർട്ട് തയ്ക്കാനെന്ന വ്യാജേന കടയിലെത്തി; അളവ് എടുക്കുന്നതിനിടെ ക്രൂരമായി കഴുത്തറുത്ത് കൊന്നു


ജ​​​യ്പു​​​ർ: മതനിന്ദാ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ബി​​​ജെ​​​പി നേ​​​താ​​​വ് നൂ​​​പുർ ശ​​​ർ​​​മ​​​യെ അ​​​നു​​​കൂ​​​ലി​​​ച്ച് പോ​​​സ്റ്റി​​​ട്ട ത​​​യ്യ​​​ൽ​​​ക്കാ​​​ര​​​നെ ക​​​ട​​​യി​​​ൽ ക​​​യ​​​റി ര​​​ണ്ടുപേർ ക​​​ഴു​​​ത്ത​​​റ​​​ത്തു കൊ​​​ന്നു.

ക​​​ന​​​യ്യ​​​ലാ​​​ൽ എ​​​ന്ന​​​യാ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ്ര​​​ദേ​​​ശ​​​ത്തു വ​​​ലി​​​യ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ വ​​​ൻ പോ​​​ലീ​​​സ് സം​​​ഘ​​​ത്തെ വി​​​ന്യ​​​സി​​​ച്ചു. രാ​​​ജ​​​സ്ഥാ​​​ൻ മു​​​ഴു​​​വ​​​ൻ നി​​​രോ​​​ധനാജ്ഞ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഉ​​​ദ​​​യ്പു​​​ർ ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ർ​​​ഫ്യു പ്ര​​​ഖ്യാ​​​പി​​​ച്ചു. 24 മ​​​ണി​​​ക്കൂ​​​ർ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് വി​​​ച്ഛേ​​​ദി​​​ച്ചു. പ്രതികളായ റി​​യാ​​സ് അ​​ഖ്താ​​രി, ഗോ​​സ് മു​​ഹ​​മ്മ​​ദ് എന്നിവരെ ഇ​​​ന്ന​​​ലെ രാ​​​ത്രി അ​​​റ​​​സ്റ്റ് ചെ​​​യ്തു.

അ​​​ക്ര​​​മി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​ണു ക​​​ന​​​യ്യ​​​ലാ​​​ലി​​​ന്‍റെ ക​​​ഴു​​​ത്ത​​​റ​​​ത്ത​​​ത്. ഒ​​​രാ​​​ൾ ഇ​​​തു ചി​​​ത്രീ​​​ക​​​രി​​​ച്ചു. ഈ ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​സ്‌​​​ലാ​​​മി​​​നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തിയ ആ​​​ളോ​​​ട് പ്ര​​​തി​​​കാ​​​രം ചെ​​​യ്തു​​​വെ​​​ന്ന് അ​​​ക്ര​​​മി​​​ക​​​ൾ പ​​​റ​​​യു​​​ന്നു​​​ണ്ട്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേയും അ​​​ക്ര​​​മി​​​ക​​​ൾ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി.

ഉ​ദ​യ്പു​രി​ലെ ധ​ൻമ​ണ്ഡി മേ​ഖ​ല​യി​ലെ ക​ട​യി​ലാ​ണു നി​ഷ്ഠു​ര കൊലപാ തകമാണ് ന​ട​ന്ന​ത്. ക​ട​യി​ൽ പ്ര​വേ​ശി​ച്ച റി​യാ​സ് എ​ന്ന​യാ​ളു​ടെ വ​സ്ത്ര​ത്തി​ന്‍​റെ അ​ള​വെ​ടു​ക്ക​വേ ഇ​യാ​ൾ ക​ത്തി​കൊ​ണ്ട് ക​ന​യ്യ​ലാ​ലി​നെ ക​ഴു​ത്ത​റ​ത്തു.

ഗോ​സ് മു​ഹ​മ്മ​ദ് ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ ൽ​ഫോ​ണി​ൽ പ​ക​ർ​ത്തി.പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​തി​നു​ശേ​ഷം പ്ര​തി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കൊ​ല​പാ​ത​ക​ദൃ​ശ്യ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തു.

ഇ​തോ​ടെ​യാ​ണു പ്ര​ദേ​ശ​ത്തു വ്യാ​പ​ക സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മു​​​ന്പു ക​​​ന​​​യ്യ​​​ലാ​​​ലി​​​നെ ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

കൊ​​​ല​​​പാ​​​ത​​​ക​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ കാ​​​ണ​​​രു​​​തെ​​​ന്നും ഷെ​​​യ​​​ർ ചെ​​​യ്യ​​​രു​​​തെ​​​ന്നും ജ​​​ന​​​ങ്ങ​​​ളോ​​​ടു പോ​​​ലീ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ചു. ഉ​​ദ​​യ്പു​​രി​​ലേ​​ക്ക് എ​​ൻ​​ഐ​​എ സം​​ഘ​​ത്തെ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം അ‍യ​​ച്ചു.

കേ​​സ് എ​​ൻ​​ഐ​​എ ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. ഉ​​ദ​​യ്പു​​ർ സം​​ഭ​​വ​​ത്തെ ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​യാ​​ണു കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ കാ​​ണു​​ന്ന​​ത്.

Related posts

Leave a Comment