നിഷയുടെ മരണം: സമഗ്രാന്വേഷണം വേണമെന്ന് ബന്ധുക്കള്‍

kkd-nishaകുറ്റിയാടി:  ഭര്‍തൃവീട്ടില്‍ യുവതി മരിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടു വരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ചീക്കോന്നിലെ അരീക്കരമീത്തല്‍ അജീഷിന്റെ ഭാര്യ നിഷ(22) കഴിഞ്ഞ ഞായറാഴ്ച ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.നിഷ ആത്മഹത്യ ചെയ്യാന്‍ തക്ക കാരണമൊന്നുമില്ലെന്ന് ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഭര്‍തൃവീട്ടില്‍ സമാധാന പൂര്‍ണമായ കുടുംബ ജീവിതമായിരുന്നില്ലെന്നും,മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂര മര്‍ദ്ദനത്തിനിരയായതായും അഛന്‍ തങ്കപ്പന്‍,അമ്മ രാജമ്മ,സഹോദരന്‍ അഭിലാഷ് എന്നിവര്‍  ആരോപിച്ചു.മര്‍ദ്ദന വിവരം അജീഷിന്റെ അമ്മ നിഷയുടെ സഹോദരനേയും അമ്മയേയും അറിയിച്ചിരുന്നതായും ഇവര്‍ പറഞ്ഞു.നിഷയുടെ മരണ വിവരം അറിയിക്കുന്നതില്‍ പോലും വൈകിപ്പിച്ചതായി ഇവര്‍ പറഞ്ഞു..മനപൂര്‍വ്വം നിഷ ആത്മഹത്യ ചെയ്യില്ലെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു.

നിഷ ഡയറി എഴുതാറുണ്ടെന്നും ആ ഡയറി പോലീസ് കണ്ടെത്തിയിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.ഒരാള്‍ തൂങ്ങി മരിച്ചാല്‍ പോലീസെത്തിയാണ് താഴെ ഇറക്കാറ്. എന്നാല്‍ ഇവിടെ മറിച്ചാണുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇറക്കിയെന്നാാണ് ചിലര്‍ പറഞ്ഞതെന്നും പിതാവ് തങ്കപ്പന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍  പറഞ്ഞു.ആറ് മാസം മുമ്പാണ് ഇവരുടെ വിവാഹം.മരണവുമായി ബന്ധപ്പെട്ട് അജീഷും ബന്ധുക്കളും നല്‍കിയ വിവരങ്ങളില്‍ ദുരൂഹതയുണെ്ടന്നും ഇവര്‍ പറഞ്ഞു.

Related posts