യുവാക്കളുടെ ഇടയില്‍ തരംഗമുണ്ടാക്കി കടന്നു പോയ ബോയ്‌സ് ടീം വീണ്ടും വരുന്നു. നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ ഒന്നിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2003ല്‍ ബോയ്‌സ് എന്ന സിനിമ പുറത്തിറങ്ങിയ ശേഷം ഈ ടീം വീണ്ടും ഇതുവരെ മറ്റൊരു ചിത്രത്തിനായി ഒന്നിച്ചിട്ടില്ല. അന്ന് സിനിമാ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ട താരങ്ങളായിരുന്നു സിദ്ധാര്‍ഥ്, നകുല്‍, ജെനീലിയ, സംഗീത സംവിധായകനുമായ തമന്‍ എന്നിവര്‍.
തമന്‍ ട്വിറ്ററിലൂടെയാണ് തിരിച്ചു വരവിനെ കുറിച്ച് അറിയിച്ചത്. സിദ്ധാര്‍ഥും നകുലും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. തമന്‍ ചിത്രത്തിന്റെ സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുമെന്നുമാണ് അറിയുന്നത്. നവാഗതനായ മഹേന്ദ്രന്‍ രാജമാണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.