നെയ്യാറ്റിന്‍കര: തെങ്ങു കയറാന്‍ ഉപയോഗിക്കുന്ന വിവിധയിനം യന്ത്രങ്ങള്‍ മുതല്‍ കൃഷിയിട ങ്ങളില്‍ സുപരിചിതമായ ട്രാക്ടറുകള്‍ വരെ ഉള്‍പ്പെട്ട കാര്‍ഷിക പ്രദര്‍ശന മേള ശ്രദ്ധേയമാകുന്നു. വരമ്പത്തും പറമ്പത്തും പുല്ലു ചെത്താന്‍ ഉപയോഗിക്കുന്ന കളവെട്ട് യന്ത്രം, മരച്ചില്ലകള്‍ മുറിക്കുന്ന ട്രീ പ്രൂനര്‍, പാറ്റല്‍ യന്ത്രം എന്നിങ്ങനെ വിവിധ കാര്‍ഷിക മേഖലയിലെ വിവിധ യന്ത്രങ്ങള്‍ മേളയിലുണ്ട്. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, റിസര്‍ച്ച് ടെസ്റ്റിംഗ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍, ബയോ ടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ളോറികള്‍ച്ചര്‍ സെന്റര്‍, മാതൃക കാര്‍ഷിക വികസന കേന്ദ്രം എന്നിവയുടേതുള്‍പ്പെടെ വിവിധ പവലിയനുകള്‍ മേളയില്‍ പങ്കെടുക്കുന്നു.
നെയ്യാര്‍ മേളയുടെ ഭാഗമായി നെയ്യാറ്റിന്‍കര ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ ആരംഭിച്ച കാര്‍ഷിക പ്രദര്‍ശന മേള നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ ഉദ്ഘാടനം ചെയ്തു.
ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കപ്പെടണമെന്നും കാര്‍ഷി കോത്പന്നങ്ങ ളുടെ വിപണന കേന്ദ്രങ്ങള്‍ നിലനിര്‍ത്താന്‍ പ്രയത്‌നിക്ക ണമെന്നും ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. മേളയുടെ ജനറല്‍ കണ്‍വീനര്‍ എം. ഷാനവാസ് അധ്യക്ഷനായിരുന്ന യോഗത്തില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ശ്രീകണ്ഠന്‍നായര്‍, അലി ഫാത്തിമ, മേള കണ്‍വീനര്‍മാരായ പി. ബാലചന്ദ്രന്‍നായര്‍, ബി. മണികണ്ഠന്‍, കാര്‍ഷിക മേള കമ്മിറ്റി കണ്‍വീനര്‍ ബി.എസ് ചന്തു, ഫ്രാന്‍ സെക്രട്ടറി എസ്.കെ ജയകുമാര്‍, കാര്‍ട്ടൂണിസ്റ്റ് ഹരി ചാരുത എന്നിവര്‍ സംബന്ധിച്ചു.