നെയ്യാറ്റിന്‍കര പാലക്കടവ് സ്വദേശി അനില്‍കുമാറി (25) നു നേരെയാണ് ഇന്നലെ രാത്രി എട്ടരയോടെ ആക്രമണമുണ്ടായത്. ബൈക്കില്‍ വീട്ടിലേയ്ക്ക് വരുന്നതിനിടയില്‍ മൂന്നു ബൈക്കുകളിലെത്തിയ അക്രമികള്‍ അനിലിന്റെ വാഹനം തടഞ്ഞു. അക്രമികളുടെ പക്കല്‍ മാരകായുധങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ അനിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി നെയ്യാറ്റിന്‍കര എസ് ഐ അറിയിച്ചു.
നെയ്യാറ്റിന്‍കര: ബിജെപി പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞു നിറുത്തി ആറംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു.
