നൈക്കിയുടെ പാവാട കാറ്റിയ്ക്ക് കൊടുത്തത് എട്ടിന്റെ പണി, കളി തോറ്റെങ്കിലും ആരാധകരെ വശീകരിച്ച് 17കാരി!

tennis 3

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയപ്പോഴാണ് അമളി പറ്റിയെന്ന് ബ്രിട്ടീഷ് കൗമാരതാരം കാറ്റി സ്വാന്‍ തിരിച്ചറിഞ്ഞത്. പണി കൊടുത്തതാവട്ടെ പ്രമുഖ സ്‌പോര്‍ട് ബ്രാന്‍ഡായ നൈക്കിയും. നൈക്കി രൂപകല്‍പ്പന ചെയ്ത വസ്ത്രമണിഞ്ഞു കൊണ്ടാണ് കാറ്റി വിംബിംള്‍ഡണിലെ ആദ്യറൗണ്ട് മത്സരത്തിനിറങ്ങിയത്. എതിരാളി ഹംഗേറിയന്‍ താരം ടിമിയ ബാബോസും.
മത്സരം തുടങ്ങിയപ്പോള്‍ നൈക്കിയുടെ സ്കര്‍ട്ട്് തനിഗുണം കാണിച്ചു. കോര്‍ട്ടില്‍ കാറ്റി നീങ്ങുന്നതിനനുസരിച്ച് വസ്ത്രം അനുസരണയില്ലാതെ തിരമാല പോലെ ഒഴുകി നടന്നു. ഒടുവില്‍ സ്കര്‍ട്ട് തെറുത്ത് ഷോര്‍ട്ടിസിനുള്ളില്‍ തിരുകേണ്ടിയും വന്നു. വസ്ത്രത്തിന്റെ തുമ്പുകള്‍ കൈകളില്‍ മുട്ടിയതുമൂലം ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും താരം ബുദ്ധിമുട്ടി. അനവധി ഇരട്ടപ്പിഴവുകള്‍ ഇതുമൂലം വരുകയും മത്സരം ബാബോസിനു മുമ്പില്‍ 2-6,3-6 എന്ന സ്‌കോറിന് അടിയറവു വയ്ക്കുകയും ചെയ്തു.75 പൗണ്ടാണ് ഈ തോല്‍വിയ്ക്കായി താന്‍ മുടക്കിയതെന്നാണ് കാറ്റി പറയുന്നത്.
നാട്ടുകാരി മത്സരം തോറ്റെങ്കിലും ആരാധകര്‍ക്ക് വലിയ ദുഖം ഒന്നും തോന്നിയിട്ടുണ്ടാവില്ല. 61 മിനിറ്റു നീണ്ട മത്സരത്തില്‍ 17കാരിയുടെ അഴകളവുകളെല്ലാം നാട്ടുകാര്‍ കണ്ടു. ഈ മത്സരത്തോടെ കാറ്റിയ്ക്ക് കുറേയധികം പുരുഷ ആരാധകരെ കിട്ടുമെന്നാണ് ദൃക്‌സാക്ഷികളുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ പറയുന്നത്. പുറമേ നൈക്കിയുടെ സ്കര്‍ട്ടിനെ വിമര്‍ശിച്ചു കൊണ്ട് പലരും രംഗത്തു വന്നിട്ടുണ്ടെങ്കിലും അവര്‍ മനസ്സില്‍ നൈക്കിയ്ക്ക് നന്ദി പറയുന്നുണ്ടാവും. ലോക 440-ാം റാങ്കുകാരിയായ കാറ്റി കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജൂനിയര്‍ വിഭാഗം ഫൈനലിലുമെത്തിയിട്ടുണ്ട്. പക്ഷെ ശ്രദ്ധിക്കപ്പെടാന്‍ നൈക്കി വേണ്ടി വന്നു എന്നത് പരമാര്‍ഥം.

Related posts