നോട്ടിരട്ടിപ്പു സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

tvm-kallanoteവെഞ്ഞാറമൂട്: നോട്ടിരട്ടിപ്പും തട്ടിപ്പും നടത്തിവന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. വെമ്പായം ഒഴുകുപാറ റജാസ് മന്‍സിലില്‍ ഇന്‍ജാസ് (27), ഒഴുകുപാറ കുന്നുംപുറത്ത് വീട്ടില്‍ ഷംനാദ് (33) എന്നിവരാണു പിടിയിലായത്.സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത: ബിസിനസ് വഴി കള്ളപ്പണം വെളുപ്പിക്കാമെന്നും,നല്‍കുന്ന പണത്തിന്റെ ഇരട്ടി തിരികെ നല്‍കുമെന്നും വാഗ്ദാനം ചെയ്ത് ഇവര്‍ സമ്പന്നരെ വലയിലാക്കും.തമിഴ്‌നാട്ടിലെ ചില ബിസിനസ് സ്ഥാപനങ്ങളുമായി കാറ്ററിംഗ് സര്‍വീസിന്റെ പേരിലുള്ള അടുപ്പമാണ് ഇതിന് മറയായി ഉപയോഗിക്കുന്നത്. ഇടപാടുകാരുടെ  പണവുമായി പോകുന്ന സംഘത്തെ  ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞശേഷം പണവുമായി കടന്നുകളയും.

പിന്തുടരുമ്പോള്‍ വഴിയില്‍ ഉപേക്ഷിച്ചനിലയില്‍ ബാഗ് കിടക്കും.അതെടുത്ത് പരിശോധിക്കുമ്പോള്‍ നോട്ടുകെട്ടിന്റെ മുകളിലും താഴെയും യഥാര്‍ഥ നോട്ടും,ബാക്കിയുള്ളത് വ്യാജ നോട്ടോ വെറും പേപ്പറോ ആയിരിക്കും.നികുതി വെട്ടിച്ച് സൂക്ഷിക്കുന്ന പണം ആയതിനാല്‍ തുക നഷ്ടപ്പെട്ടവര്‍ കേസിന് പോകില്ല.എന്നാല്‍ ഇവരുടെ വലയില്‍ വീണ രണ്ട് ഇടത്തരക്കാരെ കബളിപ്പിച്ചതോടെ അവര്‍ റൂറല്‍ എസ്പിക്കു പരാതി നല്‍കി.

സ്വര്‍ണം വിറ്റും,പലിശയ്ക്ക് എടുത്തും നല്‍കിയ എട്ട് ലക്ഷം രൂപ സംഘം തട്ടിച്ചുതോടെയാണ് പരാതി നല്‍കിയത്.എന്നാല്‍ തങ്ങളും കബളിപ്പിക്കപ്പെട്ടുഎന്നും അതിനാലാണ് തുക തിരികെ നല്‍കാന്‍  കഴിയാതെ വന്നതെന്നും ഇവര്‍ പറയുന്നു.വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായ പ്രതികളെ  നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

Related posts