നോര്‍ത്ത് അമേരിക്കന്‍ മലയാളി സുന്ദരിക്കായി “ഫോമ ബ്യൂട്ടി പാജന്റ് 2016′

fomaaമയാമി: ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് നോര്‍ത്ത് അമേരിക്കയിലെ മലയാളി സുന്ദരിയെ കണ്ടെത്തുന്നതിനായി “ഫോമ ബ്യൂട്ടി പാജന്റ് 2016′ മത്സരം സംഘടിപ്പിക്കുന്നു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍നിന്നുമുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കും. മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ക്ലാരാ ജോബ് ആണ്.

മത്സരത്തിനു വളരെ മുമ്പായി തന്റെ കൂടെയുള്ള ടീം അംഗങ്ങള്‍ക്ക് മത്സരത്തിന്റെ നിയമ വശങ്ങളെക്കുറിച്ചും രീതിയെ കുറിച്ചും പരിശീലനം നല്‍കുന്നതോടൊപ്പം അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കും. അഞ്ചു സെക്‌മെന്റായിട്ടായിരിക്കും മത്സരം നടത്തുക. ഇന്‍ട്രാഡക്ഷന്‍, ഈവനിംഗ് ഗൗണ്‍, സാരി, ടാലന്റ് സെക്‌മെന്റ്, ചോദ്യോത്തരം എന്നിങ്ങനെ ആയിരിക്കും മത്സരം. മത്സരത്തിനു നാലു മണിക്കൂര്‍ മുമ്പ് മത്സരാര്‍ഥികള്‍ക്ക് കോച്ചിംഗും റിഹേഴ്‌സലും നടത്തും.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: മാത്യു വര്‍ഗീസ് 9542341201, ജോയ് കുട്ടിയാനി 9547086614, വര്‍ഗീസ് ജോസഫ് 5163023563, ഷൈല റോഷിന്‍ 6462628105, ജിജി ജോസ് 7186197758, ക്ലാരാ ജോബ് 9146366288, ഷേര്‍ലി ജോണ്‍ 4058216352, രേഖ നായര്‍ 3478854886, സില്‍വിയ ഷാജി 9174390573, ബെറ്റി ഉമ്മന്‍ 9145233593.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌

Related posts