ധവാന് പരിക്ക്; സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ വീണ്ടും ഇന്ത്യൻ ടീമിൽ. വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണു സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​ക്കി​ടെ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നു പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണു സ​ഞ്ജു​വി​നു ടീ​മി​ലേ​ക്കു വ​ഴി തു​റ​ന്ന​ത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​ന്പ​ര​യാ​ണ് ഇ​ന്ത്യ വി​ൻ​ഡീ​സി​നെ​തി​രെ ക​ളി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​രു മ​ത്സ​രം സ​ഞ്ജു​വി​ന്‍റെ സ്വ​ന്തം നാ​ടാ​യ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. ഡി​സം​ബ​ർ ആ​റി​ന് ഹൈ​ദ​രാ​ബാ​ദ് രാ​ജീ​വ് ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം.

സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ​സ്.​കെ. പ്ര​സാ​ദ് നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ഫി​സി​യോ​യു​മാ​യി ധ​വാ​ന്‍റെ പ​രി​ക്കി​നേ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്തി​രു​ന്നു. താ​ര​ത്തി​ന് പൂ​ർ​ണ കാ​യി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. ഇ​തേ​തു​ട​ർ​ന്നാ​ണു സ​ഞ്ജു​വി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്.

നേ​ര​ത്തെ, ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ൽ സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ളി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ല്ല. തൊ​ട്ട​ടു​ത്ത പ​ര​ന്പ​ര​യി​ൽ സ​ഞ്ജു​വി​നെ ത​ഴ​യു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രേ മു​തി​ർ​ന്ന ക​ളി​ക്കാ​രി​ൽ​നി​ന്ന് അ​ട​ക്കം വി​മ​ർ​ശ​ന​വും പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണു സ​ഞ്ജു​വി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ബി​സി​സി​ഐ തീ​രു​മാ​നി​ക്കു​ന്ന​ത്.

മുഷ്താഖ് അലി ട്വന്‍റി-20 ടൂർണമെന്‍റിൽ മ​ഹാ​രാ​ഷ്ട്ര​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് ധ​വാ​നു പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. ക്രീ​സി​ലേ​ക്ക് ഡൈ​വ് ചെ​യ്യു​ന്ന​തി​നി​ടെ ബാ​റ്റിം​ഗ് പാ​ഡി​ലെ മ​ര​ക​ഷ്ണം കാ​ലി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പു​റ​ത്താ​യി പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ താ​ര​ത്തി​ന്‍റെ കാ​ലി​ൽ​നി​ന്നു ര​ക്ത​മൊ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

Related posts