ന്യൂമാന്‍ കോളജില്‍ നിന്നു 11 അധ്യാപകര്‍ പടിയിറങ്ങുന്നു

ktm-teacherതൊടുപുഴ: ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ 11 അധ്യാപകര്‍ ന്യൂമാന്‍ കോളേജില്‍ നിന്നു പടിയിറങ്ങുന്നു. കോളജിന്റെ വൈസ് പ്രിന്‍സിപ്പലും സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പു മേധാവിയുമായ ഡോ. കെ. ജെ. ജോണ്‍. ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നും മേധാവി ഡോ. ജോസ് അഗസ്റ്റിന്‍, ഡോ. എ.ജെ. ജോസ്, രസതന്ത്ര വിഭാഗത്തില്‍ നിന്നും മേധാവി  മിന്നി കുര്യന്‍, ജെസി മാത്യൂ, കൊമേഴ്‌സ് വകുപ്പധ്യക്ഷ നാന്‍സി ജോസഫ്, ഫിസിക്‌സ് വിഭാഗത്തില്‍ നിന്നും വകുപ്പ് തലവന്‍ ലൂയിസ് പറത്താഴം,  ജെസി തോമസ്, ഗണിതശാസ്ത്രവിഭാഗത്തില്‍ നിന്നും  റാണി ജോണ്‍, ജന്തുശാസ്ത്രവിഭാഗത്തില്‍ നിന്നും വകുപ്പു തലവന്‍ തമ്പി വര്‍ഗീസ്, ലാലി പോള്‍, ഓഫീസ് സൂപ്രണ്ട് വി.ജെ ജോസഫ്, ഹെഡ് അക്കൗണ്ടന്റ് ജോര്‍്ജ് തോമസ് എന്നിവരാണ് വിരമിക്കുന്നത്.

നാക് അക്രഡിറ്റേഷനില്‍  എ ഗ്രേഡും അഖിലേന്ത്യാതലത്തില്‍ രണ്ടാം സ്ഥാനവും നേടിയെടുക്കാന്‍ കോളജിന് കഴിഞ്ഞത് അധ്യാപകരുടെ കൂട്ടായ പരിശ്രമം മൂലമാണെന്ന്  പ്രിന്‍സിപ്പല്‍ ഡോ. ടി.എം ജോസഫ് പറഞ്ഞു. അന്‍പതു വര്‍ഷം പിന്നിട്ട ന്യൂമാന്‍ കോളജില്‍ മുപ്പതോളം വര്‍ഷം  സേവനമനുഷ്ഠിച്ച അധ്യാപകരാണ് വിരമിക്കുന്നത്. മൂന്നുപതിറ്റാ ുകള്‍ക്കിടയില്‍ രണ്ടു തലമുറയ്‌ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതിന്റെ ആത്മഹര്‍ഷവുമായാണ് ഇവര്‍  കോളജിനൊട് വിടപറയുന്നത്.  യുജിസി സ്‌കെയിലൊന്നുമില്ലാതിരുന്ന കാലത്ത് അധ്യാപകരായി ജോലിയില്‍ പ്രവേശിച്ച ഇവരുടെ സേവനങ്ങള്‍ അവിസ്മരണിയമാണെന്നു സഹപ്രവര്‍ത്തകരും പറഞ്ഞു.

Related posts