ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു

martinവെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ (53) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2012 ല്‍ അര്‍ബുദത്തില്‍നിന്നും അദ്ദേഹം പൂര്‍ണ മുക്തനായിരുന്നു. എന്നാല്‍ 2014 സെപ്റ്റംബറില്‍ വീണ്ടും അര്‍ബുദം അദ്ദേഹത്തെ കീഴടക്കി.

ന്യൂസീലന്‍ഡിന്റെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു മാര്‍ട്ടിന്‍ ക്രോ. അദ്ദേഹം 77 ടെസ്റ്റുകളില്‍ നിന്നായി 17 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 5,444 റണ്‍സായിരുന്നു ക്രോയുടെ സമ്പാദ്യം. 16 ടെസ്റ്റുകളില്‍ ക്രോ കിവികളുടെ നായകനായിരുന്നു.

1991 ല്‍ ശ്രീലങ്കയ്‌ക്കെതിരെ വെല്ലിംഗ്ടണില്‍ നേടിയ 299 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. അദ്ദേഹം 143 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1995 ഇന്ത്യക്കെതിരായ പരമ്പരയോടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

Related posts