കൊച്ചി: പട്ടികജാതി, വര്‍ഗ ക്ഷേമ ഫണ്ട് വിനിയോഗവും സംവരണവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്നു മന്ത്രി എ.കെ. ബാലന്. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ പട്ടികജാതി, വര്‍ഗ വികസന വകുപ്പന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആനുകൂല്യങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നുണേ്ടാ എന്നറിയാനും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ ശിക്ഷാ നടപടി ഉറപ്പാക്കും വിധമായിരിക്കും നിയമനിര്‍മാണം നടത്തുകയെന്നും മന്ത്രി പറഞ്ഞു.
ആദിവാസി മേഖലകളില്‍ പോഷകാഹാര കുറവുമൂലം കുഞ്ഞുങ്ങള്‍ മരിക്കുന്ന സാഹചര്യം ഒഴിവാക്കാനായി 25 കോടി രൂപ അനുവദിക്കും. കുട്ടികള്‍ക്കു പോഷകഹാരമെത്തിക്കുന്നതിന് ഊരുകള്‍ കേന്ദ്രീകരിച്ചു പൊതു അടുക്കളകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ പലതും ഊരുകളിലെത്തുന്നില്ല. പ്രീ, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ നവീകരണത്തിനായി 150 കോടി നല്‍കും. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ 20 കുട്ടികള്‍ക്ക് ഒരു ട്യൂട്ടറെ വീതം നിയമിക്കും. മറ്റു പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് 185 കോടിയുടെ ആനുകൂല്യം ഉടന്‍ നല്കാന് നടപടിയെടുക്കും.
പിന്നോക്ക വിഭാഗം വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ 25 ശതമാനത്തില്‍നിന്ന് 50 ശതമാനമായി ഉയര്‍ത്തും. പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കു വീടും സ്ഥലവും കണെ്ടത്തുന്നതിന് ഉയര്‍ന്ന പരിഗണന നല്‍കും. ഇതുവരെ 17,168 പേര്‍ക്ക് വീടു നല്കി. ഓണത്തിന് 1.52 ലക്ഷം കുടുംബങ്ങളില്‍ ന്യായവിലയ്ക്ക് അരിയും പലവ്യഞ്ജനങ്ങളുമെത്തിച്ചു. പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ച് അംബേദ്കര്‍ സ്വാശ്രയ പദ്ധതികള്‍ തുടങ്ങും. രണ്ടു ലക്ഷം രൂപ ചെലവില്‍ 10,000 പഠന മുറികള്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
നവോത്ഥാന നായകര്‍ ഉഴുതുമറിച്ച കേരള മണ്ണില്‍ ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകള്‍ വീണ്ടും ഉയര്‍ത്താനുള്ള നീക്കം നടക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മഹാബലിക്കു പകരം വാമനനെ കൊണ്ടുവന്നതുപോലെ ഗാന്ധിക്കു പകരം ഗോഡ്സെയെ പൂജിക്കാനുള്ള ശ്രമവും തിരിച്ചറിയണം. ബുദ്ധമതം ഇന്ത്യയില്‍നിന്ന് തമസ്കരിക്കപ്പെട്ടതുപോലെ ഗാന്ധിയെയും ഇന്ത്യന്‍ മനസുകളില്‍നിന്നു കുടിയിറക്കുമോയെന്ന ആശങ്ക വ്യാപകമായിട്ടുണെ്ടന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കെ.വി. തോമസ് എംപി അധ്യക്ഷതവഹിച്ചു. ദേശീയ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന തൊടുപുഴ സ്വദേശിനി സയോണയ്ക്ക് 5.45 ലക്ഷം രൂപ വിലവരുന്ന സൈക്കിള്‍ വാങ്ങുന്നതിനുള്ള തുക ചടങ്ങില്‍ കൈമാറി. 2016ല്‍ എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളില്‍ നൂറു ശതമാനം വിജയം കൈവരിച്ച മോഡല്‍ റെസിഡന്‍ഷല്‍ സ്കൂളുകള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
പീരുമേട്, വടക്കാഞ്ചേരി, ചേലക്കര, കുഴല്‍മന്ദം, തൃത്താല, ഉ ള്ളേരി, വെള്ളച്ചാല്‍ സ്കൂളുകള്‍ പുരസ്കാരം ഏറ്റുവാങ്ങി. ജാതീയതയില്‍ നിന്ന് മാനവികതയിലേക്ക് എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന് മുഖ്യപ്രഭാഷണം നടത്തി. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, പി.എം. അലി അസ്ഗര്‍ പാഷ, എന്‍.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള സ്വാഗതവും കെ.എച്ച്. അബ്ദുള്‍ സത്താര്‍ നന്ദിയും പറഞ്ഞു.