പട്ടികജാതി-വര്‍ഗ കോടതി യാഥാര്‍ഥ്യമായി

PKD-COURTമണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയ്ക്കായി സര്‍ക്കാര്‍ അനുവദിച്ച പട്ടികജാതി-വര്‍ഗ കോടതി യാഥാര്‍ഥ്യമായി. രാവിലെ 10.30ന് ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് രവീന്ദ്രന്‍ പ്രത്യേക കോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ജഡ്ജി ടി.വി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ. എന്‍.ഷംസുദീന്‍ മുഖ്യപ്രഭാഷണം നടത്തി. അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് ഈശ്വരിരേശന്‍, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.കെ.സുബൈദ, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജോസഫ്, മുന്‍സിഫ് മജിസ്‌ട്രേട്ട് ഡി.ഉബൈദുള്ള എന്നിവര്‍ പ്രസംഗിച്ചു.പട്ടികജാതി-വര്‍ഗ അക്രമനിരോധന നിയമപ്രകാരമുള്ള എല്ലാ കേസുകളും ഈ പ്രത്യേക കോടതിയിലായിരിക്കും വിചാരണ ചെയ്യുക.

കേരളത്തില്‍ നാലാമത്തെ കോടതിയാണ് മണ്ണാര്‍ക്കാട്ടേത്. നിലവില്‍ വയനാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ മാത്രമാണ് ട്രൈബല്‍ കോടതികള്‍ ഉള്ളത്. 1972-ല്‍ സ്ഥാപിതമായ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേട്ട് കോടതിക്ക് ഇതോടെ ജില്ലാ കോടതിപദവി ലഭിക്കും. ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ജഡ്ജിയായിരിക്കും  എല്ലാദിവസവും സിറ്റിംഗ് നടത്തുക. പട്ടികജാതി-വര്‍ഗക്കാരുടെ ജില്ലയിലെ മുഴുവന്‍ കേസുകളും ഈ കോടതിയിലാണ് ഇനിമുതല്‍ വിചാരണ ചെയ്യുക.

Related posts