പണമടങ്ങിയ പഴ്‌സ് ഉടമയ്ക്ക് മടക്കി നല്‍കി കണ്ടക്ടര്‍ മാതൃകയായി

ktm-fbകടുത്തുരുത്തി: ബസില്‍ നിന്നും ലഭിച്ച പണമടങ്ങിയ പഴ്‌സ് ഉടമയ്ക്ക് മടക്കി നല്‍കി കണ്ടക്ടര്‍ മാതൃകയായി. കല്ലറ വഴി കോട്ടയം-വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയറാണി ബസിലെ ജീവനക്കാരന്‍ ദില്‍ഷാദിനാണ്  ബസില്‍ നിന്നും പതിമൂവായിരം രൂപയും എടിഎം കാര്‍ഡും അടങ്ങിയ പഴ്‌സ് ലഭിച്ചത്. കടുത്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരന്‍ വൈക്കം കളത്തിപ്പറമ്പില്‍ സുലോചനന്റെ പേഴ്‌സാണ് നഷ്ടപെട്ടത്. ചൊവ്വാഴ ്ച്ചയാണ് സംഭവം.

വൈക്കത്തേക്കുള്ള ട്രിപ്പ് കഴിഞ്ഞ് കോട്ടയത്തേക്ക് ലാസ്റ്റ് ട്രിപ്പ്  നടത്തുമ്പോള്‍ കടുത്തുരു ത്തിയിലെത്തിയപ്പോളാണ് ദില്‍ഷാദ് സീറ്റില്‍ കിടക്കുന്ന പഴ്‌സ് കാണൂന്നത്. തുടര്‍ന്ന് പേഴ്‌സ് ബസുടമ അഡ്വ സാജു ജോസഫിനെ ഏല്‍പിക്കുകയായിരുന്നു. സാജു കടുത്തുരുത്തി സ്റ്റേഷനില്‍ പേഴ്‌സ് കൈമാറി.

പേഴ്‌സില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പരില്‍ വിളിച്ചാണ് കടുത്തുരുത്തി എസ്‌ഐ കെ.കെ. ഷംസു സുലോചനനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഇന്നലെ സ്റ്റേഷനില്‍ വച്ചു എസ്‌ഐ ഷുസുവിന്റെ സാന്നിദ്ധ്യത്തില്‍ ദില്‍ഷാദ് സുലോചനന് പേഴ്‌സ് കൈമാറി.

Related posts