പത്തനാപുരം എസ്‌ഐയെ മര്‍ദിച്ച ലോറിഡ്രൈവര്‍ പിടിയില്‍

KLM-ARRESTപത്തനാപുരം: പത്തനാപുരം സ്‌റ്റേഷനിലെ സീനിയര്‍ എസ്.ഐയെ മര്‍ദിച്ച കേസില്‍ ലോറിെ്രെഡവര്‍ അറസ്റ്റില്‍.സീനിയര്‍ എസ്.ഐ രാജുവിനെ  മര്‍ദിച്ചകേസില്‍ പളളിമുക്ക് ടാണാപുരയിടത്തില്‍ മുജീബ് റഹ്മാനെ(57)യാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം സന്ധ്യക്ക്  കല്ലുംകടവ് പാലത്തിന് സമീപമാണ് സംഭവം. ഇവിടെ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ലോറിയുമായി വന്ന മുജീബ്‌റഹ്മാന്‍  യൂണിഫോം ധരിക്കാത്തത് സംബന്ധിച്ച് ഫൈന്‍ അടയ്ക്കുവാന്‍ പറഞ്ഞപ്പോള്‍ എസ്.ഐയുമായി വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് വാക്കേറ്റത്തിനിടെ  യൂണിഫോമില്‍ പിടിക്കുകയും അക്രമിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാര്‍ വളരെ പാട് പെട്ടാണ്  ഇയാളെ പിടികൂടി സ്‌റ്റേഷനിലെത്തിച്ചത്.

Related posts