പത്തനാപുരം: ഗതാഗതക്കുരുക്ക് വര്‍ധിച്ചിട്ടും വണ്‍വേ റോഡ് ഉപയോഗപ്രദമാക്കാതെ അധികൃതര്‍ . ഏറെകൊട്ടിഘോഷിച്ച് നടപ്പാക്കിയ വണ്‍വേ സംവിധാനത്തിന് മാസങ്ങള്‍ മാത്രമായിരുന്നു ആയുസ്.കെപി റോഡ്. പുനലൂര്‍ മൂവാറ്റുപുഴ റോഡ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ പത്തനാപുരം നഗരത്തില്‍ പ്രവേശിക്കാതെ ജനതാ ജംഗ്ഷനില്‍ നിന്നും നെടുംപറമ്പിലെത്താനുള്ള തരത്തിലാണ് വണ്‍വേ നിര്‍മിച്ചിട്ടുള്ളത്.
ഗതാഗതക്കുരുക്കില്‍ ബുദ്ധിമുട്ടിയിരുന്ന നഗരത്തിന് ഏറെആശ്വാസമായിരുന്നു വണ്‍വേ.ഏറെക്കാലത്തെ ആവശ്യങ്ങള്ക്കുംനിവേദനങ്ങള്ക്കുമൊടുവിലാണ് വണ്‍വേ സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ ചിലയിടങ്ങളിലെ വീതിക്കുറവ് കാരണം വലിയ വാഹനങ്ങളെ ഒഴിവാക്കി ചെറിയ വാഹനങ്ങള്‍ ഇതുവഴി കടത്തിവിടുകയായിരുന്നു. ഇതുവഴി വാഹനങ്ങള്‍ കടത്തിവിടാനായി ജനതാ ജംഗ്ഷനില്‍ പോലീസിന്റെ സേവനവുംഏര്പ്പെടുത്തിയിരുന്നു.എന്നാല്‍ പിന്നീട് ഇതും നിലച്ചു.
റോഡിന്റെ തകര്‍ച്ച കൂടിയായതോടെ വാഹനങ്ങള്‍ ഇതുവഴി പോകാതെയായി.രണ്ട് വര്‍ഷം മുന്‍പ് റോഡിന്റെ പുനരുദ്ധാരണംനടത്തിയെങ്കിലും വണ്‍വേ സംവിധാനം ഊര്‍ജിതപ്പെടുത്താനുള്ള ആര്ജവംഅധികൃതഭാഗത്തുനിന്നുമുണ്ടായില്ല.ഇതോടെ നഗരം വീണ്ടും ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്.മണ്ഡലകാലം കൂടിവരുന്നതോടെ അന്യസംസ്ഥാനതീര്ഥാടകരുടേതുള്പ്പെടെയുള്ള വാഹനങ്ങള്കൂടിയെത്തുമ്പോള്ഗതാഗതക്കുരുക്ക്നിയന്ത്രണാതീതമാകും.
നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ കല്ലുംകടവ് മുതല്‍ ചെമ്മാന്‍പാലം വരെയുള്ള രണ്ട് കിലോമീറ്റര്‍ കടക്കാന്‍ ഒരുമണിക്കൂറിലധികം സമയം വേണ്ടിവരുന്ന സ്ഥിതിയാണ്. മണ്ഡലകാലത്തിന് മുന്‍പ് തന്നെ വണ്‍വേസംവിധാനം പുനസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. വണ്‍വേ സംവിധാനം നടപ്പാക്കാന്‍ പഞ്ചായത്ത്,പോലീസ് അധികാരികളുടെ ഭാഗത്ത് നിന്ന് കള്‍ശന നടപടിയുണ്ടാകണമെന്ന ആവശ്യവുംശക്തമാണ്.എന്നാല്‍ ചിലരുടെ താല്പര്യം സംരക്ഷിക്കാനായി വണ്‍വേ ഇല്ലാതാക്കു കയാ യിരുന്നു എന്ന ആക്ഷേപവും ശക്തമാണ്.