പത്തനാപുരം വെന്തുരുകുന്നു; നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു

tvm-sunപത്തനാപുരം: കിഴക്കന്‍മേഖലവെന്തുരുകുന്നു. ചൂടിന്റെ ആധിക്യം കൂടിയതോടെ മനുഷ്യനും മൃഗങ്ങള്‍ക്കും ജീവിക്കാന്‍ പോലുമാകാത്ത സ്ഥിതി. സൂര്യതാപത്തില്‍ നാല് പേര്‍ക്കാണ് പൊള്ളലേറ്റത്. ഫാമിംഗ് കോര്‍പ്പറേഷനിലെ തൊഴിലാളികളായ ചെമ്പനരുവി ചുണ്ടായ്ക്കമണ്ണില്‍ റെജി,അഖിലാലയത്തില്‍ സുനി രാജീവ്,ജാസ്മിന്‍ മന്‍സിലില്‍ ലൈല,ലക്ഷ്മി ഭവനില്‍ ശ്രീദേവി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ എസ്‌റ്റേറ്റുകളില്‍ റീപ്ലാന്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.ഇതിന്റെ ഭാഗമായി തോട്ടങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശ്രമിച്ച ഇവരുടെ ശരീരമാസകലം ചൊറിച്ചിലും നീറ്റലും ഉണ്ടായി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റ വിവരം അറിയുന്നത്.അവിടെ നിന്നും പുനലൂര്‍ തലൂക്കാശുപത്രിയില്‍എത്തിക്കുകയായിരുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് പേര്‍ക്കാണ് സൂര്യഘാതംഏറ്റത്.ഇതിനിടെപകര്‍ച്ചവ്യാധികളും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Related posts