സുനറ്റ് വൈ. പത്തനാപുരം
പത്തനാപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗ ണിക്കപ്പെടുന്ന ചലച്ചിത്രതാരം ജഗദീഷിന് സ്വാഗതമോതി പത്തനാപുരത്ത് പോസ്റ്ററുകളും ഫ്‌ളക്‌സുകളും. ജനകീയ നായകന്‍ ജഗദീഷിന് പത്തനാ പുരത്തേക്ക് സ്വാഗതമെന്നെഴുതി പത്തനാപുരം നിവാസികളുടെ പേരിലാണ് ഫ്‌ളക്‌സുകള്‍ പതിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തു നിന്ന് സ്ഥാനാര്‍ ഥികള്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍ പതിച്ചിരു ന്നു.
എന്നാല്‍ ഇതിന് പിന്നില്‍ തങ്ങളല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി യിരുന്നു.ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പിച്ചതോടെ പത്തനാപുരത്ത് താരപ്പോര് തന്നെയെന്നുറപ്പായി. ഇവിടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്ന കാര്യം ജഗദീഷും സമ്മതിച്ചിട്ടുണ്ട്. അന്തിമലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കാം എന്നാണ് ജഗദീഷ് രാഷ്ട്രദീ പികയോട് പറഞ്ഞത്.
കഴിഞ്ഞ മൂന്ന് തവണ യുഡിഎഫ് സ്ഥാനാര്‍ഥി യായിരുന്ന ഗണേഷ്കുമാറിനെതിരെയാണ് ജഗദീഷ് കളത്തിലിറങ്ങുന്നത്. ഗണേഷ്കുമാറും കേരളാ കോണ്‍ഗ്രസ്(ബി)യും ഇടത് മുന്നണിയിലേക്ക് ചേക്കേറിയതോടെയാണ് ജഗദീഷിന് അവസരം ഒരുങ്ങുന്നത്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നോമിനിയാണ് ജഗദീഷ് സ്ഥാനാര്‍ഥിപട്ടികയിലുള്ളത്. ചര്‍ച്ചക ളുടെ ആദ്യഘട്ടത്തില്‍ പത്തനാപുരം മണ്ഡല ത്തിലേക്ക് ജഗദീഷിന്റെ പേര് ഉണ്ടായിരുണ്ടെങ്കിലും ഇവിടെ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച തിനെ തുടര്‍ന്ന് പേര് ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടു പ്പില്‍ വട്ടിയൂര്‍ ക്കാവില്‍ മുഴുവന്‍ സമയവും പ്രചരണരംഗത്ത് ജഗദീഷ് ഉണ്ടായിരുന്നു. വട്ടിയൂര്‍ക്കാവില്‍ നിന്നും കെ മുരളീധരന്‍ കോഴിക്കോ ടേക്ക് മാറുമെന്നുള്ള സൂചനയു ണ്ടായിരു ന്നതിനാലാണ് മണ്ഡലം ജഗദീഷ് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മല്‍ സരിക്കാന്‍ മുരളീധരന്‍ തീരുമാ നിച്ചതോടെ തിരുവനന്തപുരം ആവശ്യ പ്പെടുകയായിരുന്നു. വി എസ് ശിവകുമാര്‍ വാമന പുരത്തേക്ക് മാറാനുള്ള സാധ്യതകള്‍ അവസാനിച്ചതോടെ വീണ്ടും പത്തനാപുരത്തേക്ക് പരിഗണിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കെ പി സി സി നിയോഗിച്ച സംഘത്തിനും മുന്നില്‍ ഒരു ബ്ലോക്ക് പ്രസിഡന്റും ആറ് മണ്ഡലം പ്രസിഡന്റുമാരും ജഗദീഷിനെ അനുകൂലിച്ചതായാ ണ് സൂചന.ഇതോടെയാണ് വീണ്ടും ജഗദീഷിന്റെ പേര് പത്തനാപുരത്ത് ചര്‍ച്ചയായത്.കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളിലും ജഗദീഷിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ തന്നെ ഒഴിവാക്കപ്പെടുക യായിരുന്നു.
പത്തനംതിട്ട മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്, കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല,ജി.രതികു മാര്‍,കെപിസിസി നിര്‍വ്വാഹക സമിതിയംഗം സി ആര്‍ നജീബ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്ന മറ്റുപേരു കള്‍.എങ്കിലും തൊണ്ണൂറ് ശതമാനവും സാധ്യത ജഗദീഷിനു തന്നെയാണെ ന്നാണ് സൂചന. ഭൂരി പക്ഷപിന്തുണയുള്ള ജഗദീഷ് തന്നെ. സ്ഥാനാര്‍ ഥിയായാല്‍ കേരളത്തിന്റെ തെര ഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ താരപോ രാട്ടത്തിന്റെ വേദിയായി മാറും മലയോരപട്ടണം.
അരൂരില്‍ നടന്‍ സിദ്ധിക്കിനെതിരേ പോസ്റ്റര്‍
തുറവൂര്‍: അരൂരിലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം വീണ്ടും. തെരഞ്ഞെടുപ്പ് അടുത്തതോടൂകൂടിയാണ് പോസ്റ്ററുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമ നടന്‍ സിദ്ധിക്കിനെതിരെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സിദ്ധിക്ക് ഗോ ബാക്ക്. അരൂരില്‍ നിന്നുള്ള സ്ഥാനാര്‍ഥി മതിയെന്നു തുടങ്ങിയ വാക്യങ്ങളാണ് പൗരസമിതിയുടെ പേരില്‍ ഇന്നലെ ഇറക്കിയ വാള്‍ പോസ്റ്റിലുള്ളത്. അരൂര്‍ നിയോജകമ ണ്ഡലത്തിലെ ഒട്ടുമിക്കപ്രദേശങ്ങളിലും ഇത്തരത്തിലുള്ള വാള്‍ പോസ്റ്റ് ഒട്ടിച്ചിട്ടുണ്ട്. കഴിഞ്ഞതവണത്തെ നിയമസഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസിലെ ഒരു വിഭാഗം വാള്‍ പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിനെതിരെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാള്‍ പോസ്റ്റ് ഒട്ടിച്ചത്. അരൂരിലുള്ള ഒരു കോണ്‍ഗ്രസ് നേതാവിനു വേണ്ടിയായിരുന്നു ഇത്തരത്തിലുള്ള പ്രചരണമെന്ന് കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മറ്റി കണ്ടെത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ എ.എം. ആരിഫ് 15,000ത്തില്‍പരം വോട്ടുകള്‍ക്കാണ് തോല്പിച്ചത്. അരൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ തൊഴുത്തില്‍കുത്തും കാലുവാരല്‍ മൂലവുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോല്ക്കുവാന്‍ ഇടയായതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ രീതിയുമായാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലും വാള്‍ പോസ്റ്റുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു.