പനച്ചിക്കാട്ട് പൂജവയ്പ് ഞായറാഴ്ച വൈകിട്ട് 6.15ന്

ktm-panachikaduപനച്ചിക്കാട്: ദക്ഷിണ മൂകാംബിയില്‍ നാളെ  വൈകുന്നേരം 6.15നു പൂജവയ്ക്കും. വിശിഷ്ഠ ഗ്രന്ഥങ്ങളും, പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍ കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സ്വാമിവിവേകാന്ദ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ചു 5.30നു വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരുത്തുംപാറ കവലയില്‍ എത്തിച്ചേരും. തുടര്‍ന്നു പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുകയും, ഘോഷയാത്രയില്‍ പങ്കാളികളാകുകയും ചെയ്യും.

ഘോഷയാത്രയക്കു പനച്ചിക്കാട് കുമാരനാശാന്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖയുടെയും എന്‍എസ്എസ് കരയോഗത്തിന്റേയും സ്വീകരണങ്ങള്‍ക്കുശേഷം ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരുന്നതും സരസ്വതിസന്നിധിയില്‍ പ്രത്യേകം ഒരുക്കിയ മണ്ഡപത്തില്‍ പൂജവയ്ക്കുന്നതുമാണ്. കലാമണ്ഡപത്തില്‍ വൈകുന്നേരം 5.30നു സരസ്വതി നമഃസ്തൂഭ്യം, അക്ഷരസന്ദേശം, അക്ഷരദീപം തെളിയിക്കല്‍, 6.30നു ദീപാരാധന, എഴിനു സംഗീതസദസ്, എട്ടിന് ഭരതനാട്യം, ഒമ്പതിനു നൃത്തായാനം, 10ന് ശാസ്ത്രീയനൃത്തം 11നു ഭരതനാട്യം, 12ന് ശാസ്ത്രീയനൃത്തം. മഹാനവമി ദിനമായ 10നു പുലര്‍ച്ചെ 4.30നു മഹാനവമി ദര്‍ശനം, അഞ്ചിനു സരസ്വതി നടയില്‍-സാരസ്വതസൂക്തജപം, വിഷ്ണുനടയില്‍-പുരുഷസൂക്താര്‍ച്ചന, 10 മുതല്‍ ദക്ഷിണ മൂകാംബിക സംഗീതോത്സവം. വിജയദശമി ദിനമായ 11നു രാവിലെ നാലിനു വിദ്യാരംഭത്തിനു തുടക്കം കുറിക്കും.ഇന്നു കലാമണ്ഡപത്തില്‍ രാത്രി 10നു ദേശീയ സംഗീതനൃത്തോത്സവത്തില്‍ തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗം അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും.

Related posts