പപ്പരാസികള്‍ ഓട്ടപാച്ചിലിലാണ്…ആരാണ് ഈ പെണ്‍കുട്ടി എന്നറിയാന്‍. കഴിഞ്ഞ ദിവസം റണ്‍ബീര്‍ കപൂറും കൂടെ ഒരു പെണ്‍കുട്ടിയുമായുള്ള ഫോട്ടോ പുറത്തു വന്നതോടെയാണ് പപ്പരാസികള്‍ കഥകള്‍ മെനയാന്‍ തുടങ്ങിയത്. ഈ ഫോട്ടോ ഇതിനോടകം വൈറലായി കഴിഞ്ഞു. കരണ്‍ ജോഹറിന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന് എടുത്ത ഫോട്ടോയാണിത്. പക്ഷേ ഫോട്ടോയില്‍ കൂടെയുള്ളത് ആരാണെന്ന് ഇതുവരെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഫോട്ടോ വൈറലായതോടെ ബോളുവുഡില്‍ ഇതൊരു ചര്‍ച്ചാ വിഷയമാകുകയും ചെയ്തു.
കത്രീന കെയ്ഫുമായുള്ള പ്രണയബന്ധം തകര്‍ന്നതിന് ശേഷം വന്ന ഫോട്ടോ ആയതുകൊണ്ട് തന്നെ ഇത് രണ്‍വീറിന്റെ അടുത്ത കാമുകിയാണോ എന്നുവരെ ഓരോരുത്തര്‍ സംശയിക്കുന്നു. രണ്‍ബീറിന്റെ സുഹൃത്തുക്കളിലാരോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.