നേമം: പരാധീനതകള്‍ക്കിടയിലും പാപ്പനംകോട് സര്‍ക്കാര്‍ സ്കൂളിന് നൂറുമേനി വിജയം. തുടര്‍ച്ചയായി ഏഴാം തവണയും പത്താം ക്ലാസ് പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടുന്നത്. നഗരത്തിലെ സ്കൂളുകളെ അപേക്ഷിച്ച് നഗരസഭയില്‍ നിന്നോ സര്‍ക്കാ രില്‍ നിന്നോ ഈ സ്കൂളിന് വേണ്ടത്ര ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഓഫീസ് മുറികള്‍ പോലും ചോര്‍ന്നൊലിക്കുന്നതാണ്. ആവശ്യത്തിന് ഫര്‍ണിച്ചറുകളോ മറ്റ് സൗകര്യങ്ങളോ ഇവിടെ ഇല്ല.
എന്നിട്ടും അപൂര്‍വ നേട്ടം കൈവരിച്ചതിന്റെ ആഹ്ലാദ ത്തിലാണ് ഇവിടത്തെ അധ്യാപ കരും സാധാര ണക്കാരായ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇത്തവണ പരീക്ഷ എഴുതിയത് 25 കുട്ടികളാണ് ഇതില്‍ 11 പെണ്‍കുട്ടികളും 14 ആണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്.
ഇന്നലെ രാവിലെ ഫലം പുറത്തുവന്നതോടെ ഹെഡ്മിസ്ട്രസ് പി.വി.പത്മജ യും മറ്റ് ജീവനക്കാരും അതീവ സന്തോഷത്തിലായിരുന്നു. വിജയം അറിയുവാനും അധ്യാപകരോട് നന്ദി പറയാനും രക്ഷിതാക്ക ളോടൊപ്പം കുട്ടികളും സ്കൂളി ലെത്തി. വിദ്യാര്‍ഥികള്‍ അധ്യാപക ര്‍ക്കും ജീവനകാര്‍ക്കും മധുരം വിതരണം ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരത്തിലധികം പേര്‍ പഠിച്ചിരുന്ന സ്കൂളില്‍ ഇന്ന് നൂറ്റമ്പതില്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണുള്ളത്. അധ്യാപകരായ ആശലത, ശ്രീകല, ദീപ്തി, സെല്‍വകുമാരി എന്നിവരാണ് എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ കൈകാര്യം ചെയ്തത്. അവധി ദിവസങ്ങളിലും സ്കൂള്‍ സമയം കഴിഞ്ഞും പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കിയാണ് ഇവരെ വിജയത്തിലെത്തിച്ചത്.