പരിയാരം പഞ്ചായത്ത് എഐവൈഎഫ് സമ്മേളന കേശം ദാനം ചെയ്ത് ഉദ്ഘാടക മാതൃകയായി

tcr-mudiപരിയാരം: എഐവൈഎഫ് പരിയാരം പഞ്ചായത്ത് സമ്മേളനം പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്കുള്ള കേശദാനത്തിലൂടെ ശ്രദ്ധേയമായി. ഉദ്ഘാടകയായ ചാലക്കുടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ തന്റെ മുടി ദാനം ചെയ്തപ്പോള്‍ സദസ് ആവേശ ഭരിതമായി. പരിയാരം പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഷൈനി അശോകന്റെ മുടി മുറിച്ച് കേശദാനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പന്ത്രണ്ടോളം വനിത പ്രവര്‍ത്തകര്‍ മുടി ദാനം ചെയ്തു.

ഇതില്‍ ആകര്‍ഷിതയായ ഉദ്ഘാടക തന്റെ മുടി കൂടി ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ചെയര്‍പേഴ്‌സന്റെ മുടി മുറിച്ചു. സമ്മേളനം എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി.പ്രദീപ്കുമാര്‍ ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് പോള്‍ ആന്റണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ജെ.തോമസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് വി.എം. ടെന്‍സണ്‍, മധു തൂപ്രത്ത്, ഷൈനി അശോകന്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു. മുടി ദാനം ചെയ്തവരെ ചടങ്ങില്‍ വെച്ച് മെമന്‍റോ നല്‍കി ഉഷ പരമേശ്വരന്‍ ആദരിച്ചു.     ഭാരവാഹികളായി എം.എച്ച.റഷീദ്, വൈ.പ്രസിഡണ്ട് സുനേഷ് പാല്‍പ്പറശ്ശേരി, സെക്രട്ടറി കെ.ജെ.തോമസ്, ജോ.സെക്രട്ടറി ശ്യാം കടുങ്ങാട്, ട്രഷറര്‍ കണ്ണന്‍ മാരേക്കാന്‍ എന്നിവരെ തെരഞ്ഞെടുത്തു.

Related posts