പരിയാരം: പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ അംഗങ്ങളായുള്ള പരിയാരം മെഡിക്കല്‍ കോളജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ മുതല്‍ മെഡിക്കല്‍ കോളജിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചു. മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ എം.വി.ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ.അശോകന്‍ അധ്യക്ഷത വഹിച്ചു. പി.പി.ദാമോദരന്‍, കെ.പത്മനാഭന്‍, മെഡിക്കല്‍ കോളജ് എംഡി കെ.രവി, പി.ബാലകൃഷ്ണന്‍, സീബ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.അശോകന്‍ പ്രസിഡന്റും, പി.ബാലകൃഷ്ണന്‍ ജന.സെക്രട്ടറിയുമായ സൊസൈറ്റി അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തിലാണ് ജീവനക്കാരുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന നിലയില്‍ സൗജന്യ ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചത്.അഞ്ചാം നിലയിലെ സൊസൈറ്റി കഫ്റ്റീരിയയില്‍ വച്ച് എല്ലാ ദിവസവും ഉച്ചക്ക് 12 മുതല്‍ രണ്ടുവരെ ഉച്ചക്കഞ്ഞി വിതരണം ചെയ്യുമെന്നും ഞായറാഴ്ച്ച അവധിയായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.