പറയാത്തത് പറയാമോ…

Anu150616പറയാത്ത കാര്യങ്ങള്‍ പറയല്ലേ… എന്നാണ് യുവ നടി അനു ഇമ്മാനുവലിന്റെ അപേക്ഷ. അടുത്തിടെ നല്കിയ അഭിമുഖം പ്രസിദ്ധീകരിച്ച് വന്നപ്പോള്‍ ഉണ്ടായ ഒരു വാചകമാണ് നടിക്ക് പിടിക്കാതെ വന്നത്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നടി ഉടന്‍ തന്നെ ഇന്‍സ്റ്റഗ്രാം വഴി പ്രതികരിച്ചു. പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ എന്ന് അനു പറഞ്ഞു എന്ന തരത്തിലാണ് അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലായെന്നു പറഞ്ഞത് അനു ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്.

അനുവിന് സിനിമകള്‍ കിട്ടുകയും പിന്നീട് അത് നഷ്ടപ്പെടുന്നതിനെ പറ്റി ഈ അടുത്ത് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ തിരക്കാണ് സിനിമകള്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നാണ്  അനു പറയുന്നത്. അഭിമുഖത്തിന്റെ പലയിടങ്ങളിലും മലയാള സിനിമയെ കുറിച്ച് അനു പറയുന്നുണ്ട്. ഈ പ്രസ്താവനകള്‍ ചര്‍ച്ചയാകുകയും ചെയ്തു. ഇതോടെയാണ് അനു താന്‍ അത്തരത്തിലൊന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ വിവാദ കോളങ്ങളില്‍ അനുവും സ്ഥാനം പിടിച്ചിരിക്കുകയാണ്.

Related posts