പഴുവില്‍ പാലത്തില്‍ ഗതാഗതം നിരോധിച്ചു; പാലത്തിന്റെ ഇരുവശങ്ങള്‍വരെ ബസ് സര്‍വീസ്

pkd-nirodhanamപഴുവില്‍: തൃശൂര്‍ -തൃപ്രയാര്‍ റൂട്ടിലെ ശോച്യാവസ്ഥയിലായ പഴുവില്‍ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. പുതിയപാലത്തിന്റെ പൈലിംഗ് പുരോഗമിക്കുന്നു. ഇതിനിടെ പഴയപാലത്തിന്റെ അടിവശത്ത് ചെറിയ വിള്ളലും പ്രത്യക്ഷപ്പെട്ടു. പൈലിംഗ് ശക്തമാകുന്നതോടെ പഴയ പാലത്തിന് ബലക്ഷയമുണ്ടാകാന്‍ സാധ്യത.കഴിഞ്ഞ ഒമ്പതുമുതല്‍ പഴുവില്‍ പാലത്തിലൂടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചമുതലാണ് ഗതാഗതം നിരോധിച്ചത്.

ഓട്ടോറിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍, പാസഞ്ചര്‍, കാല്‍നടയാത്രക്കാര്‍ എന്നിവര്‍ക്ക് മാത്രമേ പാലത്തിലൂടെ പോകാനാകൂ. തൃശൂര്‍ -പഴുവില്‍ പാലം തൃപ്രയാറിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പാലത്തിന്റെ ഇരുവശത്തും നിര്‍ത്തി  മടങ്ങിപോകും. തൃപ്രയാര്‍, തൃശൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്നവര്‍ പാലത്തിന്റെ ഇരുവശങ്ങളില്‍ നിറുത്തിയിട്ടിരിക്കുന്ന ബസുകളില്‍ മാറികയറണം.

ഇന്നലെ ഉച്ചമുതല്‍ ഇത് വഴി വന്ന യാത്രക്കാരെല്ലാം ഇത്തരത്തില്‍ ബസുകളില്‍ മാറികയറിയാണ് യാത്ര തുടര്‍ന്നത്. പുതിയപാലം ഉദ്ഘാടനം ചെയ്യുന്നതുവരെ ഈ രീതി തുടരും. പാലം പണിയാനുള്ള കാലാവധി ഒരുവര്‍ഷമാണെങ്കിലും അതിന് മുന്നേ പാലംപണി തീരുമെന്നാണ് പ്രതീക്ഷ.

Related posts