പശുക്കളുടെ പ്രദര്‍ശനവും സെമിനാറും “കപില ഫെസ്റ്റ് ” സിഎംഎസില്‍ തുടങ്ങി

ktm-pashuകോട്ടയം: തദ്ദേശീയ പശു ഇനങ്ങളായ വെച്ചൂര്‍, ചെറുവള്ളി, കാസര്‍ഗോഡ്, വടകര, അനങ്ങന്‍മല, പെരിയാര്‍ തുടങ്ങിവയുടെ പ്രദര്‍ശനം ‘കപില ഫെസ്റ്റ് 2016’  സിഎംഎസ് കോളജില്‍ ആരംഭിച്ചു. അഞ്ചു ദിവസത്തെ പ്രദര്‍ശനം കേരള നാട്ടറിവ് നാട്ടുവൈദ്യസംഗമം ജി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു.  നാടന്‍ പശു ഇനങ്ങളായ ഗീര്‍, സഹിവാള്‍, കാങ്കേയം, ടാര്‍ പാര്‍ക്കര്‍, പുലിക്കുളം, രാത്തി, കൃഷ്ണ തുടങ്ങി നിരവധി ഇനം പശുക്കള്‍ പ്രദര്‍ശനത്തിനുണ്ടാകും. പശുക്കളുടെ പ്രദര്‍ദനവും സെമിനാറും  29 ന് സമാപിക്കും.  വന്‍വിലയുള്ള പുങ്കന്നൂര്‍ പശുക്കളും മേളയിലുണ്ടാകും.

നാടന്‍പശുവില്‍നിന്നുളള ഉത്പന്നങ്ങള്‍കൊണ്ടു നിര്‍മിക്കുന്ന ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള പഞ്ചഗവ്യചികിത്സയും ഇവിടെ പരിചയപ്പെടാം. കാഞ്ചീപുരം കേന്ദ്രമായുള്ള പഞ്ചഗവ്യ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ നിരഞ്ജന്‍ വര്‍മ ഇതിനു നേതൃത്വം നല്കും. നാടന്‍ പശുക്കളുടെ വംശോദ്ധാരണം ലക്ഷ്യമാക്കിയാണു പശുമേള നടത്തുന്നത്. നാളെ  രാവിലെ 11.30ന് ബ്രീഡേഴ്‌സ് മീറ്റ് അനൂപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് സെമിനാര്‍ ഡോ. ആര്‍ജവ ശര്‍മ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിനു കപില പുരസ്കാര സമര്‍പ്പണത്തില്‍ സുരേഷ് ഗോപി എംപി പങ്കെടുക്കും.

27ന് രാവിലെ 10നു ജൈവവൈവിധ്യ സംരക്ഷണവും നാടന്‍പശുവും എന്ന വിഷയത്തില്‍ ക്ലോഡ് അല്‍വാരീസ് പ്രഭാഷണം നടത്തും. 11.30ന് നാടന്‍ പശുവിനാല്‍ ആരോഗ്യവും സമ്പത്തും എന്ന വിഷയത്തില്‍ ഡോ. നിരഞ്ജന്‍ വര്‍മ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ഗോ ആധാരിത പ്രകൃതികൃഷി എന്ന സെമിനാറില്‍ എബ്രഹാം ചാക്കോ, ഓമനകുമാര്‍, അനി ജോസ് എന്നിവര്‍ പങ്കെടുക്കും. വംശരക്ഷാ പുരസ്കാര സമര്‍പ്പണം മേനക സുരേഷ്കുമാര്‍ നിര്‍വഹിക്കും.

28ന് നാടന്‍പശുക്കളുടെ വംശസംരക്ഷണം എന്ന വിഷയത്തിലും 11.30നു ആധുനിക ജീവിതശൈലി രോഗപ്രതിരോധം നാടന്‍ പശു ഉത്പന്നങ്ങളിലൂടെ എന്നി വിഷയങ്ങളിലും സെമിനാര്‍ നടത്തും. ഉച്ചകഴിഞ്ഞ് സമാപനസമ്മേളനം നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും.  ഡോ. ജയദേവന്‍, കെ ജയകുമാര്‍, ജോബിന്‍ ജോസ്, മാത്തുക്കുട്ടി ജോസഫ്, ജോയി സെബാസ്റ്റിയന്‍ തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നത്.

Related posts